പിണറായി സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്, ആവശ്യം വന്നാൽ ഇനിയും പോകും; മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവന്തപുരം: മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ മരണപ്പെട്ടവരെ കാണാൻ പോയപ്പോൾ സ്വകാര്യ വിമാനം ഉപയോഗിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതശൻ. മലയാളിയായ സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും ആളുടെ പേര് വെളുപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അവിടെ പോയിലെങ്കിൽ മുഖ്യമന്ത്രി തിരിഞ്ഞ് നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ ഒരു വിമാനം അറേഞ്ച് ചെയ്ത് തന്നു. അതിലാണ് പോയത്. കേരളത്തിലെ മുൻമന്ത്രിമാരായ ഉമ്മൻചാണ്ടിയും പിണറായിയും സ്വകാര്യവ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്തിട്ടുണ്ട്. ഒരു തെറ്റും അതിനകത്ത് കാണുന്നില്ല. ആവിശ്യമുണ്ടെങ്കിൽ ഇനിയും താൻ അറേഞ്ച് ചെയ്തു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയത്. അതാരാണെന്ന് വെളിപ്പെടുത്തണമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ആദ്യമയാൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്ത് കേരളത്തിൽ സ്വകാര്യ വിമാനങ്ങളുള്ള ആളുകളുട വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. സ്വകാര്യ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് പേര് വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഇന്ത്യയിലെ മുഴുവൻ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക വിമാനത്തിലും ഹെലികോപ്റ്ററിലും അല്ലാതെ സ്വകാര്യ വ്യക്തികളുടേതിലും സഞ്ചരിക്കാറുണ്ട്. എന്തിനാണ് അവരുടെ പേരുകൾ വലിച്ചിഴക്കുന്നത്. ആദ്യം സർക്കാരിന്‍റെ ഖജനാവിൽ നിന്നും എന്ന് പറഞ്ഞാണ് വാർത്ത വന്നത്. സർക്കാരിന്‍റെ ഖജനാവിൽ നിന്നല്ല എന്ന് വന്നപ്പോൾ പേര് വെളിപ്പെടുത്തണമെന്നായി. എന്തെങ്കിലും ലാഭേച്ഛയില്ലാതെ ഇതിന് മുതിരുമോ എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രിയും അങ്ങനെയാണോ കൊടുത്തത് എന്നായിരുന്നു വി.ഡി സതീശന്‍റെ മറുപടി.
കേരളത്തിൽ വിമാനമുള്ള ആളുകളെ നിങ്ങൾക്കറിയാമല്ലോ, അവരൊക്കൊ പ്രധാനപ്പെട്ട ആളുകൾ തന്നെയാണ്. അത്യാവിശ്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു ദുരന്തസ്ഥലത്തേക്ക് പോകാൻ ഒരു വിമാനം അറേഞ്ച് ചെയ്തതിന്‍റെ പേരിൽ അവർ നാളെ വന്ന് എന്തെങ്കിലും ഔദാര്യം കൈപറ്റാൻ വരുന്നവരല്ല. അങ്ങനെ ഒരു ഔദാര്യവും ഒരാൾക്കും ചെയ്തു കൊടുക്കുന്ന ഗവൺമെന്‍റുമല്ല. കഴിഞ്ഞ മുഖ്യമന്ത്രി ആ യാത്ര ചെയ്തതിനെ ഞാൻ പറഞ്ഞിട്ട് ഇല്ലല്ലോ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഞാൻ ചോദിച്ചോ അദ്ദേഹം ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തത് എന്ന്. അദ്ദേഹത്തിന് പോകേണ്ടിവരും. പിണറായി അങ്ങനെ പോയിട്ടുണ്ട്. അങ്ങനെ പോകേണ്ടിവരുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.