കേരള എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശനം; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 19നു വൈകീട്ട് അഞ്ചു വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ച മാർച്ച് 27 ലെ വിജ്ഞാപനത്തിൽ ലഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

എഞ്ചിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള കീം കംപ്യൂട്ട‍ർ അധിഷ്ഠിത പരീക്ഷകളുടെ തീയതികൾ കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂൺ ഒന്നാം തീയതി മുതൽ ഒൻപതാം തീയതി വരെ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പരീക്ഷ നടത്തുന്നത്. കേരളത്തിന് പുറമെ ദുബൈ, മുംബൈ, ഡൽഹി എന്നീ കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടക്കും. ഇവിടങ്ങളിലും ഇതേ തീയതികളിൽ തന്നെയായിരിക്കും പരീക്ഷ നടക്കുക. ജൂൺ ഇരുപതോടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും ജൂലൈ ഇരുപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നുമാണ് സൂചന. 

Tags:    
News Summary - Kerala Engineering and Medical Admission; Date extended for submission of online application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.