സ്‌ഫോടകവസ്തു കടിച്ച്​ കാട്ടാന ​ചരിഞ്ഞ സംഭവം; കേസ്​ രജിസ്​റ്റർ ചെയ്​തു 

പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്​ ​കേസെടുത്തതെന്ന്​ മണ്ണാർക്കാട്​ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർ പറഞ്ഞു. മേയ്​ 27ന്​​  സൈലൻറ്​ വാലി ദേശീയോദ്യാനത്തിലായിരുന്നു സംഭവം. 

സ്ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ്​ ആന കടിച്ചത്​. കൃഷിയിടത്തിൽ കയറുന്ന പന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന പടക്കമാണ്​ ഇ​തെന്ന നിഗമനത്തിലാണ്​ അധികൃതർ. ഇത്​ തയാറാക്കിയവരെ കുറിച്ച്​ വനം അധികൃതർക്ക്​ വിവരം ലഭിച്ചതായാണ്​ സൂചന. 

സ്​ഫോടനത്തെ തുടർന്ന്​ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം കിടന്ന ശേഷം മേയ് 27നാണ് ഉള്ളിൽ കുരുന്നു ജീവൻ പേറുന്ന ആന മരണത്തിന് കീഴടങ്ങിയത്. പതിനഞ്ച് വയസായിരുന്നു ആനയുടെ പ്രായം.

മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന്​ ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    
News Summary - Kerala elephant death: FIR registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.