ഇന്ന് 449 കോവിഡ് ബാധിതർ; 144 പേർക്ക് സമ്പർക്കപ്പകർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 12 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, 162 പേർ കോവിഡ് മുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ 119
തിരുവനന്തപുരം 63
മലപ്പുറം 47
പത്തനംതിട്ട 47
കണ്ണൂർ 44
കൊല്ലം 33
പാലക്കാട് 19
കോഴിക്കോട് 16
എറണാകുളം 15
വയനാട് 14
കോട്ടയം 10
തൃശൂർ, കാസർകോട് 9
ഇടുക്കി 4

കോവിഡ് മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം 28
പാലക്കാട് 25
കണ്ണൂർ 20
വയനാട് 16
തൃശൂർ 14
കോട്ടയം, എറണാകുളം 12
കൊല്ലം 10
കോഴിക്കോട് 8
ആലപ്പുഴ 7
കാസർകോട് 5
തിരുവനന്തപുരം 3
പത്തനംതിട്ട 2

24 മണിക്കൂറിനിടെ പരിശോധിച്ചത് 12,230 സാമ്പിളുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 12,230 സാമ്പിളുകളാണ് പരിശോധിച്ചത്. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലാണ്. ഇന്നാണ് ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 713 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
സെന്‍റിനൽ സർവയലൻസിന്‍റെ ഭാഗമായി മുൻഗണന ഗ്രൂപ്പുകളിൽനിന്ന് 78,002 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 74,676 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഏഴ്​ ഹോട്സ്‌പോട്ടുകൾ കൂടി
കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി പുതിയ ഏഴ്​ ഹോട്സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ പോരുവഴി (ക​െണ്ടയ്​ന്‍മ​െൻറ്​ സോണ്‍: എല്ലാ വാര്‍ഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂര്‍ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂര്‍ ജില്ലയിലെ ക​േൻറാണ്‍മ​െൻറ്​ ബോര്‍ഡ് (2, 3), ഇടുക്കി ജില്ലയിലെ രാജാക്കാട് (6) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.
ആറുപ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. പുനലൂര്‍ മുനിസിപ്പാലിറ്റി (ക​െണ്ടയ്​ന്‍മ​െൻറ്​ സോണ്‍: വാര്‍ഡ് (3, 5, 7, 33, 34), കൊല്ലം  മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (14, 15), കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (5 സബ് വാര്‍ഡ്) എന്നീ പ്രദേശങ്ങളെയാണ് ക​െണ്ടയ്​ന്‍മ​െൻറ്​ സോണില്നിന്ന്​ ഒഴിവാക്കിയത്. നിലവില്‍  223 ഹോട്​സ്‌പോട്ടുകളാണ് ഉള്ളത്.
തിരുവനന്തപുരം നഗരത്തിലെ വാണിക്കവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെയും പൊന്നാനി, താനൂർ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കി. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി.

Tags:    
News Summary - kerala daily covid update-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.