തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രോഗബാധിതരിൽ മൂന്നുപേർ ഗൾഫിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് മൂന്ന്പേർക്കും പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോപേർക്കുമാണ് േകാവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുവയസ്സുകാരനാണ്. കുട്ടിയും അമ്മയും കുവൈത്തിൽ നിന്നും എത്തിയവരാണ്.
സംസ്ഥാനത്ത് 32കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതിൽ 23േപർക്കും കോവിഡ് ബാധിച്ചത് വിദേശത്ത് നിന്നാണ്. കോവിഡ് പ്രതിരോധത്തിെൻറ പുതിയ ഘട്ടത്തിലേക്കാണ് സംസ്ഥാനം കടക്കുന്നത്. സമൂഹ വ്യാപനമെന്ന ഭീഷണിയെ തടുത്തുനിർത്തുകയെന്ന ദൗത്യമാണ് നമുക്കുള്ളത്.
വിദേശത്ത് നിന്ന് വരുന്നവർക്ക് ആൻറിബോഡി ടെസ്റ്റ് ഉറപ്പാക്കണം. വിദേശത്ത് നിന്ന് വന്നവർ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തും. ലോകമാകെ പ്രകീർത്തിക്കപ്പെടുന്ന കേരളത്തിെൻറ കോവിഡ് പ്രതിരോധത്തിെൻറ വലിയ പങ്കും നഴ്സുമാർക്ക് അവകാശപ്പെട്ടതാണ്. ഈ ദുരിത നാളുകളിലും കേരളത്തിെൻറ അംബാസഡർമാരായി മികച്ച പ്രവർത്തനമാണ് നഴ്സുമാർ കാഴ്ചവെക്കുന്നത്. നഴ്സുമാരുടെ പ്രവർത്തനങ്ങൾക്ക് ലോകവും കേരളവും കടപ്പെട്ടിരിക്കുന്നു.
വിമാനത്താവളങ്ങളിലേതുപോലെ റെയിൽവേ സ്റ്റേഷനുകളിലും വിപുലമായ പരിശോധന ഉറപ്പാക്കും. തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകൾക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകളുള്ളത് എന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇങ്ങനെയായാൽ കാസർകോട്ടും കണ്ണൂരിെൻറ വടക്കൻ പ്രദേശങ്ങളിലും ഉള്ളവർക്ക് അടുത്തുള്ള സ്റ്റേഷനായ മംഗലാപുരത്ത് ഇറങ്ങേണ്ടിവരും. ഇത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ രാജധാനിക്ക് സ്റ്റോപ്പുള്ള ഇടങ്ങളിലെല്ലാം ട്രെയിൻ നിർത്താനായി സംസ്ഥാനം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.