തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്ത് നിന്ന് വിമാനത്തിലെത്തിയവരാണ്. ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്കും അബുദബിയിൽ നിന്നും കൊച്ചിയിൽ എത്തിയയാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും മലപ്പുറം സ്വദേശികളാണ്.
സംസ്ഥാനത്ത് ഇതുവരെ 505പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പ്രവാസികളുടെ നിരീക്ഷണത്തിനായി നോഡൽ ഓഫീസറെ നിയമിക്കും.
സർക്കാരിൻെറ കെയർസെൻററുകളിൽ കഴിയുന്നവരെയും വീട്ടുനിരീക്ഷണത്തിലുള്ളവരെയും ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടും. സർക്കാരിൻെറ കെയർസെൻറുകളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം 24മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആപ്പ് വഴി ഡോകട്ർമാർ വിഡിയോ കോളിലുടെ ബന്ധപ്പെടും.
ഇതരസംസ്ഥനത്ത് നിന്നും പാസുമായി വരുന്നവർക്ക് മാത്രമേ അതിർത്തികടക്കാൻ സാധിക്കുകയുള്ളൂ. മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്രമീകരണത്തിന് വിധേയമാകണം. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടവരെ ട്രെയിനിൽ എത്തിക്കുന്നതിനായുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നാകും പുറപ്പെടുക. വിദ്യാർഥികൾക്കായിരിക്കും ഇതിൽ മുൻഗണന. തുടർന്ന് മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നും ട്രെയിനുകൾ പുറപ്പെടും.
ശിശുമരണനിരക്ക് സംസ്ഥാനത്ത് വളരെ കുറഞ്ഞനിലയിലെത്തിയ അവസരത്തിലാണ് നാളെ മാതൃദിനം ആഘോഷിക്കുന്നത്. ആയിരം കുട്ടികൾ ജനിക്കുേമ്പാൾ ഏഴ് കുട്ടികൾ മാത്രമാണ് കേരളത്തിൽ മരണപ്പെടുന്നത്. ഇത് അഭിമാനകരമായ നേട്ടമാണ്.
ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ അടിച്ചുകൊണ്ടുപോകുന്നതായി പ്രചാരണമുണ്ട്. കഴിഞ്ഞ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100കോടിയും മലബാർ കൊച്ചി ദേവസ്വം ബോർഡിന് 36 കോടി രൂപയും നീക്കിവെച്ചു. ശബരിമലയുെ ട ഭാഗമായുള്ള നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ കിഫ്ബിയിലുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശബരിമല തീർഥാടനത്തിന് 30 കോടിയുെ ട പ്രത്യേക ഗ്രാൻറ് നൽകി.
കൂത്താട്ടുകളും മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷക്കായി പ്രത്യേക പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. തത്വമസി എന്നപേരിൽ തീർഥാടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബജറ്റ് പരിശോധിച്ചാൽ സർക്കാർ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും. ഇതൊക്കെയാണ് സത്യം എന്നിരിക്കെ സമൂഹത്തിൽ ചിലർ മതവിദ്വേഷം പടർത്താൻ ഒരുങ്ങിയിരിക്കുകയാണ്.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, അംബാജി ക്ഷേത്രം, മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രം ക്വഹ്ലാപൂർ, സായ്ഭായ ട്രസ്റ്റ് 51 കോടി, പാട്നയിലെ മഹാവീർ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെല്ലാം അതത് സർക്കാരുകൾക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രതിസന്ധികാലത്തും കൊതുകിന് ചോര തന്നെ കൗതുകം എന്ന നിലയിലാണ് ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാസില്ലാതെ പുറപ്പെടരുത് –മുഖ്യമന്ത്രി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ പാസില്ലാതെ പുറപ്പെടരുതെന്നും ഇക്കാര്യത്തില്‍ മുതലെടുപ്പ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തേക്ക് വരുന്നവരോട് ഒരേ സമീപനമാണ്. എന്നാൽ, സുരക്ഷക്കാണ് പ്രാധാന്യം. രോഗവ്യാപനം തടയാനാണ് ശ്രമം. എല്ലാവര്ക്കും നാട്ടിലെത്താൻ ആഗ്രഹമുണ്ട്. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്, എന്നാല്‍, നാട്ടിലെത്താന്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. പാസ് അനുവദിക്കുന്നത് തുടരും. മുന്‍ഗണനാക്രമം അനുസരിച്ചാണ് ചെക്ക്പോസ്റ്റ് കടത്തിവിടുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമ്പോള്‍ പാസ് പോലുമില്ലാതെ അതിര്‍ത്തിയിലെത്തി ഉദ്യോഗസ്ഥരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ശരിയല്ല. നിര്‍ദേശിച്ച സമയത്ത് മാത്രം അതിര്‍ത്തികളില്‍ എത്താന്‍ പാടുള്ളൂ. പാസില്ലാത്തവരെ മടക്കി അയക്കാനെ കഴിയൂ.
പുറപ്പെടുന്ന സംസ്ഥാനത്തുനിന്നും കേരളത്തിൽനിന്നുമുള്ള പാസുകൾ വേണം.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് 14 ദിവസം വീട്ടിൽ ക്വാറൻറീൻ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരിൽ രോഗലക്ഷണമില്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറൻറീനിൽ അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ്സോണിൽനിന്ന് എത്തുന്നവർക്കും ഇത് ബാധകമാണ്. രോഗലക്ഷണമുണ്ടെങ്കില്‍ പി.സി.ആര് പരിശോധന നടത്തി കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. ക്വാറൻറീന് ക്രമീകരണങ്ങള്‍ പഠിക്കാന്‍ ഡോ. ബി. ഇക്ബാലിെൻറ നേതൃത്വത്തില്‍ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ക്വാറൻറീന് സമയത്ത് രോഗലക്ഷണം കാണുകയാണെങ്കില്‍ പി.സി.ആര് ടെസ്റ്റും തുടര്‍ചികിത്സയും ലഭ്യമാക്കും. കേരളത്തിെൻറ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങള്‍. കേരളത്തില്‍ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മടങ്ങിയെത്തുന്ന ഗർഭിണികളും കുടുംബവും കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ആശുപത്രിയിൽ പോകേണ്ട സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പിെൻറ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.