മഞ്ചേരി: കോവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ജാഗ്രതയോടെ മഞ ്ചേരി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. മരിച്ച കുഞ്ഞിെൻറ വീടു ം പരിസരവും കൂടാതെ അടുത്ത സമ്പർക്കം പുലർത്തിയ ബന്ധുക്കളുടേതടക്കം മൂന്ന് വീടുകളും പരിസരവും ആരോഗ്യപ്രവർത്തകരെത്തി അഗ്നിരക്ഷ സേനയുടെ സഹായത്തോടെ അണുമുക്തമാക ്കി.
നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ബന്ധുക്കൾക്ക് മാർഗനിർദേശങ്ങൾ നൽകി. കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതൽ ഇതിന് നടപടി ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാലുമാസം പ്രായമായ കുഞ്ഞിെൻറ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടി അതിഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിയത്.
ഹൃദയം സ്തംഭിച്ച അവസ്ഥയിലെത്തിയ കുട്ടിയെ ഉടൻ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയും ഹൃദയസ്തംഭനമുണ്ടായി. മാനസിക വളർച്ചക്കുറവുള്ള കുട്ടിക്ക് ഹൃദ്രോഗവുമുണ്ടെന്നും അറിയിച്ചിരുന്നു. അതേസമയം, കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല.
പെൺകുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം 47 പേർ നിരീക്ഷണത്തിൽ ആയി. 14 ബന്ധുക്കളിൽ 11 പേർ ആശുപത്രിയിലും ബാക്കി മൂന്നുപേർ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.