സംസ്​ഥാനത്ത്​ 82 പേർക്ക്​ കൂടി കോവിഡ്​; 24 പേർക്ക്​ രോഗമുക്​തി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​  82 പേർക്ക്​​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 24 പേർ രോഗമുക്​തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട്​ 7, കണ്ണൂർ 2,  പാലക്കാട് 5​, എറണാകുളം 5, കാസർകോട് 3​, തൃശൂർ 4, കൊല്ലം 5, പത്തനംതിട്ട 2 എന്നിങ്ങനെയാണ്​ പുതിയരോഗികളുടെ എണ്ണം.

രോഗം ബാധിച്ചതിൽ 53 പേർ വിദേശത്തുനിന്നും 19 പേർ അന്യസംസ്​ഥാനത്തുനിന്നും​ വന്നവരുമാണ്​. അഞ്ച്​ ആരോഗ്യപ്രവർത്തകർക്കും അഞ്ച്​ പേർക്ക്​ സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഒരാൾക്ക്​ എങ്ങിനെ വൈറസ്​ പകർന്നുവെന്ന്​ വ്യക്​തമായിട്ടില്ല.

തിരുവനന്തപുരം 6, കോഴിക്കോട് 5, കാസർകോട് 4, കോട്ടയം 3, കൊല്ലം 2, കണ്ണൂർ 2, തൃശൂർ 1, ആലപ്പുഴ 1 എന്നിങ്ങനെയാണ്​ രോഗമുക്​തി നേടിയവരു​ടെ ജില്ല തിരിച്ചുള്ള കണക്ക്​.

ഇന്ന്​ 4004 സാമ്പിൾ പരിശോധിച്ചു. 832പേരാണ്​ ഇപ്പോൾ ഇപ്പോൾ ചികിത്സയിലുള്ളത്​.  16034 പേർ നിരീക്ഷണത്തിലുണ്ട്​. 1440 പേർ ആശുപത്രിയിലും ബാക്കിയുള്ള 1,58,861പേര്‍ ക്വാറൻറീനിലുമാണ്​. 128 ഹോട്​സ്​​​േപാട്ടുകളാണ്​ നിലവിലുള്ളത്​. ഇന്ന് 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Tags:    
News Summary - kerala covid 19 updates -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.