തിരുവനന്തപുരം: ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർ ഥികൾക്കും അടുത്ത അധ്യയന വർഷാരംഭത്തിലേക്കുമായി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സമ ഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) 50 ലക്ഷം മാസ്ക് നിർമിക്കുന്നു. പരീക്ഷ എഴുതുന്ന വിദ്യാർഥിക ൾക്കും ഇൻവിജിലേറ്റർമാർക്കും മാസ്ക് നൽകും. അധ്യയന വർഷാരംഭം എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്ക് നൽകും.
സംസ്ഥാനത്ത് 45 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. കഴുകി അണുമുക്തമാക്കി ഉപയോഗിക്കാവുന്ന തരത്തിൽ തുണിയിലുണ്ടാക്കുന്ന മാസ്ക്കാണ് എസ്.എസ്.കെ തയാറാക്കി സ്കൂളുകളിൽ എത്തിക്കുക.എസ്.എസ്.കെക്ക് കീഴിലുള്ള ഒാരോ ബി.ആർ.സികളും 30,000 മാസ്ക് നിർമിക്കും. ആകെ168 ബി.ആർ.സികൾ വഴി 50 ലക്ഷത്തിലധികം മാസ്ക് ലക്ഷ്യമിടുന്നു.
ഒരേ വലുപ്പത്തിൽ വ്യത്യസ്ത നിറങ്ങളിൽ കോട്ടൺ തുണിയിലാകും മാസ്ക് നിർമിക്കുക. തുണിയും മറ്റു സാധനങ്ങളും ബി.ആർ.സികളുടെ നേതൃത്വത്തിൽ വാങ്ങണം. ഒരു മാസ്ക്കിനുവേണ്ട സാധനം വാങ്ങുന്നതിന് പരമാവധി മൂന്നു രൂപ ചെലവഴിക്കാമെന്നാണ് നിർദേശം. മാസ്ക് മേയ് 15നകം തയാറാക്കി ഒാരോ സ്കൂളിനും ആവശ്യമായ എണ്ണം മേയ് 30നകം എത്തിക്കണം.
മാസ്ക് നിർമാണത്തിനുവേണ്ട തുക സൗജന്യ യൂനിഫോമിന് അനുവദിക്കുന്ന തുകയിൽനിന്ന് വിനിയോഗിക്കാം. മാസ്ക് തുന്നുന്നതിന് സമഗ്രശിക്ഷ ജീവനക്കാർ, സ്പെഷലിസ്റ്റ് അധ്യാപകർ, റിസോഴ്സ് അധ്യാപകർ, രക്ഷാകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കാമെന്നും എസ്.എസ്.കെ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.