Posted On
date_range Updated On
date_range സീറ്റ് കിട്ടിയാൽ മൽസരിക്കുമെന്ന് പി.ജെ ജോസഫ്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയാൽ മൽസരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. പ ാർട്ടിയോട് സീറ്റ് ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, ചാലക്കുടി ഇതിൽ ഏത് സീറ്റ് കിട്ടിയാലും മൽസരിക്കുമെന്ന ും പി.ജെ ജോസഫ് പറഞ്ഞു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചക്ക് മുമ്പാണ് പി.ജെ ജോസഫിെൻറ പ്രതികരണം.
അതേസമയം, പി.ജെ ജോസഫിെൻറ നിലപാടിനോട് കെ.എം മാണി പ്രതികരിച്ചില്ല. അധികമായി ഒരു സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇത് നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനെ അറിയിച്ചിരുന്നു. ഇന്ന് ഇൗ നിലപാട് കോൺഗ്രസ് വീണ്ടും വ്യക്തമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.