ഡോ. സിന്ധു മോൾ ജേക്കബ്, ജില്‍സ് പെരിയപ്പുറം

പിറവത്ത്​ കേരള കോൺഗ്രസ്​ സീറ്റ്​ വിറ്റെന്ന്​; സംസ്​ഥാന നേതാവ്​ പാർട്ടി വിട്ടു

കോട്ടയം: പിറവത്ത്​ കേരള കോൺഗ്രസിന്​ ലഭിച്ച സീറ്റ്​ മറിച്ചുവിറ്റെന്ന്​ ആരോപിച്ച്​ സംസ്​ഥാന നേതാവ്​ പാർട്ടി വിട്ടു. പാർട്ടിക്ക്​ അനുവദിച്ച സീറ്റിൽ സി.പി.എം സ്വതന്ത്രയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്​ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജില്‍സ് പെരിയപ്പുറത്താണ്​ രാജിവെച്ചത്​.

പിറവം നഗരസഭ കൗൺസലറായിരുന്ന ജില്‍സ് പിറവത്ത്​ സ്​ഥാനാർഥിയാകു​മെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, നാടകീയമായാണ്​ സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സിന്ധു മോൾ ജേക്കബ്​ സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്​. പണവും ജാതിയും നോക്കിയാണ്​ സ്ഥാനാർഥി നിർണയമെന്ന് ജിൽസ്​ പരാതിപ്പെട്ടു.

കേരള കോൺഗ്രസിന്​ ലഭിച്ച കുറ്റ്യാടി മണ്ഡലത്തെ ചൊല്ലിയും വിവാദം പുകയുകയാണ്​. സീറ്റ്​ വിട്ടുനൽകില്ലെന്ന നിലപാടിലാണ്​ സി.പി.എം പ്രവർത്തകർ. മുന്നണി തീരുമാനത്തിനെതിരെ രണ്ട്​ ദിവസവും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു.

കേരള കോൺഗ്രസ്​ എം സ്​ഥാനാർഥി പട്ടിക:

പാല-ജോസ്​.കെ മാണി

ഇടുക്കി-റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി-എം.ജയരാജ്​

ചങ്ങാനാശ്ശേരി -അഡ്വ.ജോബ്​ മൈക്കിൾ

കടുത്തുരുത്തി -സ്റ്റീഫൻ ജോർജ്​

പൂഞ്ഞാർ -അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

തൊടുപുഴ-പ്രൊഫസർ കെ.ഐ ആന്‍റണി

പെരുമ്പാവൂർ -ബാബു ജോസഫ്​

റാന്നി -അഡ്വ.പ്രമോദ്​ നാരയൺ

പിറവം- ഡോ.സിന്ധുമോൾ ജേക്കബ്​

ചാലക്കുടി -ഡെന്നീസ്​ ആന്‍റണി

ഇരിക്കൂർ -സജി കറ്റ്യാനിമറ്റം

Tags:    
News Summary - Kerala Congress clash over Piravom seat; State leader resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.