പിണറായി വിജയൻ കേരളത്തിന്​ ഭാരം - ചെന്നിത്തല

തിരുവനന്തപുരം: നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കാൻ സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന്​ പ്രതിപക്ഷ നേത ാവ്​ രമേശ്​ ചെന്നിത്തല. മുസ്​ലിം-ക്രിസ്ത്യൻ നവോത്ഥാന നായകരെ തമസ്കരിച്ച്​, നവോത്ഥാനത്തെ ഹിന്ദുക്കളുടേത് മാത്ര മാക്കി മാറ്റി. മുഖ്യമന്ത്രി വർഗീയതയെ വർഗീയത കൊണ്ട് നേരിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ്​ ഉപവാസത ്തിനി​െട സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് ഭാരമാണ്​. ജാതിയുടെയും മതത്തി​​​െൻറയും പേരിൽ മുഖ്യമന്ത്രി കേരളത്തെ ഭിന്നിപ്പിക്കുന്നു. കേരളത്തെ കുരുതിക്കളമാക്കിയതി​​​െൻറ ഉത്തരവാദിത്തം ബി.ജെ.പിക്കും സി.പി.എമ്മിനുമുണ്ട്​. വർഗീയത വളർത്തിയതിൽ ഇരുവർക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്​. ബി.ജെ.പിയെ വളർത്തുന്നതിൽ സി.പി.എമ്മിന്​ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മതനിരപേക്ഷതയെ കാറ്റിൽ പറത്തിയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നാലു വോട്ടു കിട്ടാനായി ഏതറ്റം വരെയും പോകുമെന്നതിനുള്ള തെളിവാണ് ഇപ്പോഴത്തെ സാമുദായിക ധ്രുവീകരണം. കേരളത്തിലുണ്ടായ സാമുദായിക ധ്രുവീകരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്​. മതിലുകളില്ലാത്ത സമൂഹമാണ്​ വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kerala CM Make Racism - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.