മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അന്തർധാര വ്യക്തം -ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ സി.എ.എ വിരുദ്ധപരാമർശം ഗവർണർ വായിച്ചതിലൂടെ മുഖ്യമന്ത്രിയു ം ഗവർണറും തമ്മിലുള്ള അന്തർധാര വ്യക്തമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ലാവ്​ലിൻ അഴിമതി​ കേസിൽ നി ന്ന്​ പിണറായി വിജയനെ രക്ഷിക്കാനുള്ള തന്ത്രമാണ്​ നടക്കുന്നതെന്നും ഗവർണറെ അതിനുള്ള പാലമായി ഉപയോഗിക്കുകയാണെന ്നും ചെന്നിത്തല ആരോപിച്ചു. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി​ ഇപ്പോൾ അഴിമതിക്കെതിരെ ഗിരിപ്രസംഗം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ്​ പരിഹസിച്ചു.

ഗവർണറെ തിരിച്ചു വിളിക്കണമെന്ന തൻെറ പ്രമേയം ചർച്ചക്കെടുത്ത്​ പാസാക്കുകയായിരുന്നു ഇന്ന്​ ചെയ്യേണ്ടിയിരുന്നത്​. സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്​ത ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രിക്ക്​ പ്രതിഷേധമു​ണ്ടായിരുന്നെങ്കിൽ തൻെറ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കാലു പിടിച്ചിട്ടാണ്​ വിയോജിപ്പോടെ ഗവർണർ നയപ്രഖ്യാപനം വായിച്ചത്​. ഇന്ന്​ കണ്ട നാടകം അപമാനകരമാണ്​. കേരളത്തിലെ നിയമസഭ സാമാജികരെ വാച്ച്​ ആൻറ്​ വാർഡിനെ ഉപയോഗിച്ച്​ മർദ്ദിച്ചാണ്​ ഗവർണർക്ക്​ വഴിയൊരുക്കിയത്​. പ്രതിപക്ഷ പ്രതിഷേധം തുടരും. ഗവർണർ ആർ.എസ്​.എസി​േൻറയും അമിത്​ ഷായുടേയും ഏജൻറാണ്​. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറും സംസ്ഥാന സർക്കാറും തമ്മിലുള്ള പാലമാണ്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. ഫെഡറലിസത്തെ തകർക്കാനും സംസ്ഥാന നിയമസഭകളെ നീക്കം ചെയ്യാനുമുള്ള നരേന്ദ്രമോദിയുടേയും അമിത്​ ഷായുടേയും നയമാണ്​ ഗവർണർ നടപ്പാക്കുന്നതെന്നും അങ്ങനൊരു ഗവർണറുടെ പ്രസംഗം കേൾക്കേണ്ട ഗതികേട്​ തങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്​ കേരളത്തിൽ നടക്കില്ല. ജനങ്ങൾക്ക്​ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്​. ഗവർണറുടെ കാലു പിടി​ക്കേണ്ട ഗതികേട്​ മുഖ്യമന്ത്രിക്കുണ്ടായല്ലൊ എന്ന്​ താൻ പരിതപിക്കുകയാണെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - kerala CM and governor relation; chennithala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.