തിരുവനന്തപുരം: കോവിഡിെൻറ മറവില്‍ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സ്പ്രിങ്ക്ളറിന് നല്‍കുന്നത് സം ബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുെവക്കുകയും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൂരൂഹത വർധിപ്പിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് 15 ചോദ്യങ്ങള്‍ ചെന്നിത്തല ഉന്നയിച്ചു.
*പി.ആര്‍ കമ്പനി അല്ലെന്ന് മുഖ്യമന്ത്രി പറയുേമ്പാൾ പി.ആര്‍ സേവനവും ന ടത്തുന്നുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റിലുള്ളത്. ഏതാണ് ശരി?.
*വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറിലാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ എല്ലാ വിവരങ്ങളും അമേരിക്കയിെല സെര്‍വറിലാണെന്നാണ് സൈറ്റ് പറയുന്നത്.
* സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്ന് അതിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലേ?
*ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാറിെൻറ േഡറ്റാ സെൻററിലേക്ക് എന്തുകൊണ്ട് അപ് ലോഡ് ചെയ്യുന്നില്ല? പകരം sprinklr.comല്‍ അപ്ലോഡ് ചെയ്യുന്നത് എന്തിനാണ്? ആരാണ് അനുമതി നല്‍കിയത്.
* സി-ഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാവുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏൽപിച്ചത് എന്തിനാണ്?
* പൗരന്മാരുടെ വിവരങ്ങള്‍ കമ്പനി വെബ്‌പോര്‍ട്ടലിലേക്ക് സര്‍ക്കാര്‍ സംവിധാനത്തിൽ അപ്ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ?
* കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. അപ്പോള്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എങ്ങനെ പറയാനാവും?
* സര്‍ക്കാർ എംബ്ലം ഉപയോഗിക്കാന്‍ ആരാണ് അനുവദിച്ചത്?
*അമേരിക്കന്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ േഡറ്റാ കൈമാറ്റം സംബന്ധിച്ച് വിവാദത്തിലായ കമ്പനിയാണിതെന്നത് മുഖ്യമന്ത്രിക്ക് അറിയാത്തതാണോ?
* കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറിന് അനുമതിയുണ്ടോ?
* അമേരിക്കയില്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പെട്ട കമ്പനിക്ക് കോവിഡിെൻറ മറവില്‍ കേരളത്തില്‍ കടന്നുകയറി വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയതിലെ യഥാർഥ ഉദ്ദേശ്യം വെളിപ്പെടുത്താമോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.