വയനാട് ടൗണ്‍ഷിപ് പദ്ധതി; ത്രികക്ഷി കരാര്‍ അംഗീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള വ​യ​നാ​ട് ടൗ​ണ്‍ഷി​പ് നി​ര്‍മാ​ണ ത്രി​ക​ക്ഷി ക​രാ​ര്‍ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

സ​ര്‍ക്കാ​റി​നു​വേ​ണ്ടി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി, കി​ഫ്ബി​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന ഉ​പ​സ്ഥാ​പ​ന​മാ​യ കി​ഫ്‌​കോ​ണ്‍, നി​ര്‍മാ​ണ ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്​ സൊ​സൈ​റ്റി എ​ന്നി​വ​രാ​ണ് ടൗ​ണ്‍ഷി​പ് നി​ര്‍മാ​ണ ക​രാ​റി​ല്‍ ഒ​പ്പി​ടു​ക.

ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ എ​സ്. സു​ഹാ​സി​നെ മ​ന്ത്രി​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ നി​ര​ന്ത​ര അ​വ​ലോ​ക​നം പ​ദ്ധ​തി​യി​ലു​ണ്ടാ​കും.

കേരള മന്ത്രിസഭ മറ്റു തീരുമാനങ്ങൾ

അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്ന് പുനർവിന്യസിക്കും.

പ്രകൃതി ദുരന്തം; ധനസഹായം

പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 473 ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്നതിനുളള സിഎംഡിആർഎഫ് വിഹിതമായ 95,32,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

ടെലികമ്യൂണിക്കേഷൻ ചട്ടങ്ങൾ നടപ്പാക്കും

2024ലെ ടെലികമ്യൂണിക്കേഷൻ (റൈറ്റ് ഓഫ് വേ) ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു.

സർക്കാർ ഗ്യാരണ്ടി അനുവദിക്കും

കേരള സംസ്ഥാന പട്ടികജാതി പട്ടികവർ​ഗ വികസന കോർപ്പറേഷന് നാഷണൽ സഫായി കർമചാരീസ് ഫിനാൻസ് & ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിന് 5 വർഷത്തേക്ക് 50 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

Tags:    
News Summary - kerala cabinet decisions on wayanad township

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.