തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ രണ്ട് ഗഡു ഡി.എ ഏപ്രിൽ മാസ ശമ്പളത്തോടൊപ്പം പണമായി നൽകും. ശമ്പള പരിഷ്കരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കി.
മെഡിക്കൽ ഇൻഷുറൻസിന് ടെൻഡർ വിളിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പാക്കും. 2019-20ൽ മുഴുവൻ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും ട്രഷറി അക്കൗണ്ട് വഴിയാക്കും.
പൊതുജനങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന ഒാഫിസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും. തുടക്കമെന്ന നിലയിൽ കലക്ടറേറ്റുകൾ, ജില്ലതല ഒാഫിസുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം, വിശ്രമ സൗകര്യം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിന് 50 കോടി രൂപ വകയിരുത്തി. ട്രഷറി നവീകരണത്തിന് 21കോടിയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.