കെ.എൻ. ബാലഗോപാൽ 

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും -മന്ത്രി ബാലഗോപാൽ

കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേർസ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെങ്കിലും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ, അടിസ്ഥാന വികസന മേഖലകളിലും സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അത് ബാധിക്കില്ല. 2019ൽ യു.ജി.സി ശമ്പളപരിഷ്‌കരണം നടത്തിയെങ്കിലും കേന്ദ്രം നൽകേണ്ട 900 കോടി രൂപ ഇതുവരെ തന്നിട്ടില്ല. എന്നിട്ടും ഈ രംഗത്ത് സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ തീരുമാനം. അതിന്റെ ഭാഗമാണ് സയൻസ് പാർക്കുകൾ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ അധികാരവും കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്‌. ചരിത്രവും സംസ്‌കാരവും നിഷേധിക്കുകയാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമ്പോഴും ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും വലിയ കാലതാമസം വരുത്താതെ സർക്കാർ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രസിഡന്റ് ജോജി അലക്സ് അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, ഡോ. സി. പത്മനാഭൻ, വി. ശ്രീകുമാർ, പി. ഹരിദാസ്, ആശ പ്രഭാകരൻ, ഹരിലാൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala become higher education hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.