തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ചേരുന്ന നിയമസഭ സമ്മേളനവും രാഷ്്ട്രീയ വെല്ലുവിളികൾക്കുള്ള വേദിയാകും. വെള്ളിയാഴ്ച രാവിലെ ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റും അവതരിപ്പിക്കും. ഒമ്പത് ദിവസം മാത്രമാണ് സഭ ചേരുന്നതെങ്കിലും പ്രക്ഷുബ്ധമാകുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാലാണ് ബജറ്റ് അവതരണം നേരത്തേയാക്കിയത്. സമ്പൂർണ ബജറ്റിനു പകരം നാല് മാസത്തെ വോട്ട് ഒാൺ അക്കൗണ്ടായിരിക്കും സഭ പാസാക്കുന്നത്. ഇതേസമയം, കഴിഞ്ഞ സമ്മേളന കാലയളവിൽ ഉയർന്നുവന്ന വിഷയങ്ങൾ ഇത്തവണയും ആവർത്തിക്കും.
വനിതാമതിൽ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപേനതാവ് ഡോ.എം.കെ. മുനീറിെൻറ പ്രസംഗത്തിൽ നിന്ന് ‘വർഗീയത’ നീക്കിയത് സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം ഇതിനകം അറിയിച്ചിട്ടുണ്ട്. പ്രളയാനന്തര കേരളവും ശബരിമലയുമായിരിക്കും പ്രധാന വിഷയങ്ങൾ. ശബരിമലയിൽ പൊലീസ് സംരക്ഷണത്തിൽ യുവതികൾ സന്ദർശിച്ചതും സുപ്രീംകോടതിയിൽ നൽകിയ പട്ടിക പാളിയതും തുടങ്ങി കൊല്ലം ബൈപാസ് ഉദ്ഘാടനവും എൻ.കെ. പ്രേമചന്ദ്രനും അമൃതാനന്ദമയിയും തുടങ്ങി വിഷയങ്ങൾ ഏറെ.
ആലപ്പാട് കരിമണൽ ഖനനം, കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ സമരം, സർക്കാർ പദ്ധതികൾ കുടുംബയോഗങ്ങളിൽ ഉദ്ഘാടനം ചെയ്തത് തുടങ്ങി പ്രതിപക്ഷം എത്തുന്നത് നിരവധി വിഷയങ്ങളുമായിട്ടാകും. വനിതാമതിലും കെ.എ.എസിൽ സംവരണം ഏർപ്പെടുത്തിയതും സർക്കാർ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.