തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോളും ഗീത ഗോപിയും നല്‍കിയ ഹരജിയിൽ കോടതി ബുധനാഴ്ച വാദം കേൾക്കും. കേസിന്റെ വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് തുടരന്വേഷണം തേടി സി.പി.ഐ നേതാക്കളായ ഇരുവരും കോടതിയെ സമീപിച്ചത്.
അതേസമയം, കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.യു. രാധാകൃഷ്ണന്‍ സമർപ്പിച്ച ഹരജി കോടതി പരിഗണിച്ചില്ല. കക്ഷി ചേരണമെന്ന ആവശ്യം കേസ് നടപടികൾ വൈകിപ്പിക്കാനേ ഉപകരിക്കൂവെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹരജി പരിഗണിച്ചത്.
2015 മാര്‍ച്ച് 13നാണ് അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭയിൽ സംഘർഷം സൃഷ്ടിച്ചത്. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കു പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.