കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് വി​ജ​യി​ച്ച അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്‌​ണ​ൻ, എം.​കെ. രാ​ഘ​വ​ൻ എം.​പി തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

കോ​ഴി​ക്കോ​ട്​: വ​ട​ക്ക​ൻ കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണ​ത്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ കോ​ട്ട​കൊ​ത്ത​ള​ങ്ങ​ൾ. അ​ഞ്ച്​ ജി​ല്ല​ക​ളി​ലെ 48 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​നെ എ​ട്ടി​ൽ ഒ​തു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് യു.​ഡി.​എ​ഫി​ന്​​ സ്വ​പ്ന തു​ല്യം. അ​തി​ൽ​ത​ന്നെ കോ​ഴി​ക്കോ​ട്​ നേ​ടി​യ നേ​ട്ടം എ​ടു​ത്തു​പ​റ​യേ​ണ്ട​തും. ക​ഴി​ഞ്ഞ​ത​വ​ണ 13ൽ ​ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ൾ മാ​ത്രം കൈ​വ​ശം​വെ​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്​ നേ​ര​ത്തെ​യു​ള്ള​ത്​ നി​ല​നി​ർ​ത്തി​യ​തി​നൊ​പ്പം 10 മ​ണ്ഡ​ല​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ച്ച​ത്​ സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന വി​ജ​യ​മാ​യി. കോ​ഴി​ക്കോ​ട്​ പി​ടി​ച്ചാ​ൽ സം​സ്ഥാ​നം വ​ഴി​ക്കു​വ​രു​മെ​ന്ന​ നേ​ര​ത്തെ​യു​ള്ള യു.​ഡി.​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ അ​ക്ഷ​രം​പ്ര​തി പു​ല​ർ​ന്നു.

എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്​​നെ മ​ല​ർ​ത്തി​യ​ടി​ച്ച ഫാ​ത്തി​മ ത​ഹ്​​ലി​യ​യു​ടെ വി​ജ​യം പ​ല​നി​ല​ക്കു​മു​ള്ള മ​ധു​ര​പ്ര​തി​കാ​ര​മാ​യി. ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ പ്ര​യോ​ഗി​ച്ച കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട്​ ‘ഖൗ​മി​ലെ കു​ട്ടി’​യാ​ക്കി ത​ഹ്​​ലി​യ​ക്കെ​തി​രെ പ്ര​യോ​ഗി​ച്ച​പ്പോ​ൾ വോ​ട്ട​ർ​മാ​ർ സി.​പി.​എ​മ്മി​ന്​ ന​ൽ​കി​യ ക​ന​ത്ത പ്ര​ഹ​ര​മാ​യി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ​രാ​ജ​യം. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​ത്​​നി കെ.​കെ. ര​മ​യെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വീ​ണ്ടും വി​ജ​യി​പ്പി​​ച്ച്​ വ​ട​ക​ര​യി​ലെ വോ​ട്ട​ർ​മാ​രും സി.​പി.​എ​മ്മി​നെ പ്ര​ഹ​രി​ച്ചു.

ക​ണ്ണൂ​രി​ലും ക​ന​ത്ത രാ​ഷ്​​ട്രീ​യ തി​രി​ച്ച​ടി​യാ​ണ്​ സി.​പി.​എ​മ്മി​നു​ണ്ടാ​യ​ത്. ഇ​രി​ക്കൂ​റും പേ​രാ​വൂ​രും നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ക​ണ്ണൂ​ർ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മേ യു.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി.​പി.​എ​മ്മി​ൽ​നി​ന്ന്​ പു​റ​ത്തു​വ​ന്ന ടി.​കെ.​ ഗോ​വി​ന്ദ​നെ​യും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​യും ചേ​ർ​ത്തു​പി​ടി​ച്ച്​ ന​ട​ത്തി​യ പ​രീ​ക്ഷ​ണം പ്ര​തീ​ക്ഷി​ക്കാ​ത്ത വി​ജ​യം യു.​ഡി.​എ​ഫി​ന്​ സ​മ്മാ​നി​ച്ച​പ്പോ​ൾ സി.​പി.​എ​മ്മി​ന്​ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും നി​ന്നു​നി​വ​രാ​ൻ ക​ഴി​യാ​ത്ത പ്ര​ഹ​ര​മാ​വു​ക​യും ചെ​യ്തു. ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നും പ​യ്യ​ന്നൂ​രി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​പ്പോ​ൾ മു​മ്പ്​ വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ വി​സ്മ​യം പി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ കു​ത്തി​യൊ​ലി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​ൽ സി.​പി.​എം നേ​തൃ​ത്വം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടു. ഭീ​തി​യു​ടെ നി​ഴ​ലി​ൽ ആ​വേ​ശ​ക​ര​മാ​യ പ​ര​സ്യ​പ്ര​ചാ​ര​ണം പോ​ലും അ​സാ​ധ്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ഗോ​വി​ന്ദ​നും കു​ഞ്ഞി​കൃ​ഷ്ണ​നും വി​ജ​യി​ച്ച​തെ​ന്ന​ത്​ സി.​പി.​എ​മ്മി​നേ​റ്റ തി​രി​ച്ച​ടി​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്നു.

ധ​ർ​മ​ട​ത്ത്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ആ​റു​ റൗ​ണ്ട്​ പി​ന്നി​ട്ട​പ്പോ​ഴും പി​ന്നി​ൽ നി​ൽ​ക്കേ​ണ്ടി വ​ന്ന​തി​ലും, ‘വി​ജ​യ’​ത്തി​ന്‍റെ ക്രെ​ഡി​റ്റ്​ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ​ക്കും ഭാ​ര്യ പി.​കെ. ശ്യാ​മ​ള​ക്കും ന​ൽ​കി​യു​ള്ള പോ​രാ​ളി ഷാ​ജി​മാ​രു​ടെ ട്രോ​ളി​ലും അ​ട​ങ്ങി​യി​ട്ടു​ണ്ട്​ നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ രോ​ഷം. കാ​സ​​ർ​കോ​ട് മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കൈ​വ​ശം​വെ​ച്ച​ ഉ​ദു​മ​യും ഇ​ക്കാ​ല​മ​ത്ര​യും കൈ​വി​ടാ​ത്ത തൃ​ക്ക​രി​പ്പൂ​രും ന​ഷ്ട​പ്പെ​ട്ട​ത്​ സി.​പി.​എ​മ്മി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മെ​ന്ന്​ ക​രു​തി​യ ബി.​ജെ.​പി നേ​താ​വ്​ കെ. ​സു​രേ​ന്ദ്ര​ൻ എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി​യ​പ്പോ​ൾ മ​ഞ്ചേ​ശ്വ​ര​ത്ത്​ എ.​കെ.​എം. അ​ഷ്​​റ​ഫ്​ എം.​എ​ൽ.​എ ആ​യി തു​ട​രാ​നാ​ണ് ജ​ന​വി​ധി. തൃ​ക്ക​രി​പ്പൂ​ർ പി​ടി​ച്ചെ​ടു​ത്ത സ​ന്ദീ​പ്​ വാ​ര്യ​രാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​​ലൊ​രാ​ൾ.

വ​യ​നാ​ട്ടി​ൽ മൂ​ന്നി​ൽ മൂ​ന്നും ന​ൽ​കി യു.​ഡി.​എ​ഫി​ന്​ ‘ക്ലീ​ൻ സ്വീ​പ്​’ സ​മ്മാ​നി​ച്ച​ വോ​ട്ട​ർ​മാ​ർ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ളോ​ട്​ സ​ർ​ക്കാ​ർ കാ​ണി​ച്ച അ​വ​ഗ​ണ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടി രേ​ഖ​പ്പെ​ടു​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ മ​ന്ത്രി ഒ.​​ആ​ർ. കേ​ളു​ അ​ടി​തെ​റ്റി വീ​ണു. മ​ല​പ്പു​റം​ നേ​ര​ത്തെ പ്ര​വ​ചി​ച്ച​പോ​ലെ യു.​ഡി.​എ​ഫ്​ തൂ​ത്തു​വാ​രി. എ​ൽ.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തി​യ പൊ​ന്നാ​നി​യി​ൽ കെ.​പി. നൗ​ഷാ​ദ​ലി​യു​ടെ​യും ത​വ​നൂ​രി​ൽ വി.​എ​സ്. ജോ​യി​യു​ടെ​യും വി​ജ​യ​മാ​ണ്​ എ​ടു​ത്തു​പ​റ​യേ​ണ്ട​ത്. ​മു​സ്​​ലിം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ച്ച വ​ൻ ഭൂ​രി​പ​ക്ഷം സ​മു​ദാ​യം സി.​പി.​എ​മ്മി​നെ കൈ​വി​ട്ട​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​യി. വ​ർ​ഗീ​യ​വി​ഷം ചീ​റ്റി​യ വെ​ള്ളാ​പ്പ​ള്ളി​യെ എ​ഴു​ന്നെ​ള്ളി​ച്ചും മ​ല​പ്പു​റ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തി​യു​മു​ള്ള പി​ണ​റാ​യി വി​ജ​യ​നോ​ടു​ള്ള രോ​ഷ പ്ര​ക​ട​നം കൂ​ടി​യാ​ണ്​ ലീ​ഗി​ന്‍റെ മി​ന്നു​ന്ന വി​ജ​യം. 

Tags:    
News Summary - The forts left behind, blown away by the north wind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.