തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ വിന്യസിക്കാൻ നിർദേശമുയർന്നെങ്കിലും അപ്രായോഗികമെന്ന് വിലയിരുത്തൽ. പ്രത്യേക ട്രെയിൻ സർവിസ് വേണമെന്നാണ് കേരളത്തിെൻറ ആവശ്യം.
പല സംസ്ഥാനങ്ങളിലും 5000-6000 ആളുകൾ മടങ്ങിയെത്താനാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിലെ മാനദണ്ഡപ്രകാരം സാമൂഹിക അകലം പാലിച്ച് പരമാവധി 25 പേരെ മാത്രമേ ഒരു ബസിൽ കയറ്റാനാകൂ. ഇത്രയധികം ആളുകളെ മടക്കിയെത്തിക്കാൻ വലിയ സർവിസും സന്നാഹവും വേണ്ടിവരും. മാത്രമല്ല ഭീമമയായ ചെലവും. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സിയെ നിയോഗിക്കാനുള്ള നീക്കം ഉേപക്ഷിച്ച് മറ്റ് മാർഗങ്ങൾ തേടുന്നത്.
കെ.എസ്.ആർ.ടി.സിക്ക് അന്തർ സംസ്ഥാന സർവിസ് പെർമിറ്റുള്ളത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ മാത്രമാണ്. തമിഴ്നാട്ടിൽ 18,000 പേരാണ് രജിസ്റ്റർ ചെയ്തത്. കർണാടകയിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇവരെപ്പോലും മടക്കിയെത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം ഇവരെ സംസ്ഥാന അതിർത്തിയിലെത്തിച്ചാൽ നാടുകളിലേക്ക് എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.
അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ മാതൃകയിൽ പ്രത്യേകം ട്രെയിൻ സർവിസ് വേണമെന്നാണ് കേരളത്തിെൻറ ആവശ്യം. റോഡ് മാർഗം ഇതര സംസ്ഥാനങ്ങളിലുള്ളവരെ എത്തിക്കുന്നതിനാണ് നാല് ചെക്പോസ്റ്റുകളിൽ ക്രമീകരണങ്ങളും സൗകര്യവും ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.
ട്രെയിൻ മാർഗമാണെങ്കിൽ അതിർത്തി സ്റ്റേഷനുകളിലോ പ്രധാന സ്റ്റേഷനുകളിലോ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.