മങ്കട: മങ്കട പുളിക്കല്‍പറമ്പിലെ പെരുമ്പറമ്പ് കുന്നിന് പുറങ്ങളില്‍ പ്രാചീന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷണവിദ്യാർഥി. മങ്കടയിലെ ഷമീറലി മാണിയോടന് എന്ന വിദ്യാർഥിയാണ് ശിലായുഗത്തിലേതെന്ന് കരുതുന്ന കളിമണ്‍ ശില്പങ്ങങ്ങളുടെ അവശിഷ്ടങ്ങള്‍, വെട്ടുപാറയിലെ കാല്‍ക്കുഴികള്‍ എന്നിവ കണ്ടെത്തിയത്.
പഠനത്തിെൻറ ഭാഗമായി നടത്തിയ ഫീല്‍ഡ് വര്‍ക്കിനിടയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്ന് ഷമീറലി പറയുന്നു. അയിരുമടകള്‍ ധാരാളമായുള്ള പെരുമ്പറമ്പ് പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന കുന്നിന്‍പുറങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2500 വര്‍ഷം മുമ്പ് ഇരുമ്പുയുഗത്തിലെ താമസസ്ഥലത്തിനായി തീര്‍ത്ത തൂണുകളുടെ കുഴികളാണ് കാല്‍ക്കുഴികള്‍ എന്നറിയപ്പെടുന്നത്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ചരിത്രഗവേഷണ വിദ്യാർഥിയാണ് ഷമീറലി. ഭാരതപ്പുഴയുടെ തീരത്തും തെക്കന്‍ മലബാറിെൻറ ചെങ്കല്‍ കുന്നുകളിലും കാണുന്ന ‘പോസ്റ്റ്േഹാള്’(കാല്‍ക്കുഴികള്‍) ആണ് ഇവയെന്ന് ചരിത്രകാരന് ഡോ. ശിവദാസന്‍ മങ്കട അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.