തൈക്കാട് ഗവ. എൽ.പി.എസ് മൂന്നാം ക്ലാസ് വിദ്യാർഥിനിയും മണിപ്പൂർ
സ്വദേശിനിയുമായ ജേ ജെമ്മിനെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിക്കുന്നു
തിരുവനന്തപുരം: കലാപത്തീയിൽ എരിയുന്ന മണിപ്പൂരിൽനിന്ന് ബന്ധുവിനൊപ്പം പലായനം ചെയ്ത ബാലികയെ ചേർത്തുപിടിച്ച് കേരളം. തിരുവനന്തപുരത്തെത്തിയ കുട്ടിക്ക് രേഖകളൊന്നുമില്ലാതെ തൈക്കാട് ഗവ. മോഡൽ എൽ.പി സ്കൂളിൽ പ്രവേശനം നൽകി.
മണിപ്പൂരിലെ നഖുജാം സ്വദേശിനിയായ ജേ ജെം ആണ് തിരുവനന്തപുരം ഇൻകം ടാക്സ് ഓഫിസിൽ ജോലി ചെയ്യുന്ന ബന്ധുവായ ലുംബിക്കൊപ്പം കേരളത്തിലെത്തിയത്. വീട് അക്രമികൾ കത്തിച്ചതോടെ കുടുംബം അഭയാർഥി ക്യാമ്പിലായി. തുടർന്നാണ് കേരളത്തിലെ സമാധാനാന്തരീക്ഷത്തിൽ കുട്ടിയെ പഠിപ്പിക്കാമെന്ന ലക്ഷ്യത്തിൽ ജേ ജെമിനെയും കൂട്ടി അമ്മയുടെ ബന്ധുവായ ലുംബി കേരളത്തിലെത്തിയത്.
മണിപ്പൂരി ഭാഷ സംസാരിക്കുന്ന ജേ ജെമിന് അൽപം ഇംഗ്ലീഷും അറിയാം. ആദ്യം രണ്ടാം ക്ലാസിൽ പ്രവേശനം നൽകി. പിന്നീട് മണിപ്പൂരിലെ സ്കൂൾ ഐഡി കാർഡ് കണ്ടെടുത്തതോടെ മൂന്നാം ക്ലാസിലേക്ക് മാറ്റി. ടി.സി ഉൾപ്പെടെ രേഖകളുടെ അഭാവത്തിലും വിദ്യാർഥിനിയെ പ്രവേശിപ്പിക്കാൻ അനുമതി നൽകി. േജ ജെമിനെ വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിലെത്തി നേരിൽ കണ്ടു. കുട്ടിയുടെ വിദ്യാഭ്യാസത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.