കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് നിലവിലുണ്ടായിരുന്ന എം.പി ക്വോട്ടയടക്കം റദ്ദാക്കിയ നടപടി ഹൈകോടതി ശരിവെച്ചു. റദ്ദാക്കിയ ക്വോട്ടകൾ പുനഃസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയവും കേന്ദ്ര സർക്കാറും നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
എം.പിമാർക്ക് 10 സീറ്റും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുമടക്കം അനുവദിച്ചിരുന്നത് കേന്ദ്രസർക്കാർ റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയിൽ ക്വോട്ടകൾ പുനഃസ്ഥാപിക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളടക്കം ദുർബല വിഭാഗങ്ങളിലുള്ളവർക്ക് പ്രവേശനം നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തുന്ന ക്വോട്ടകൾ ഒഴിവാക്കിയതാണെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.