പി.കെ. കുഞ്ഞാലിക്കുട്ടി
Posted On
date_range Updated On
date_range കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞു കൊത്തി -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞുകൊത്തിയെന്നും അദ്ദേഹം ധീരപോരാളിയായി മാറിയെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കെജിരിവാളിന് ജാമ്യം ലഭിച്ചതു സംബന്ധിച്ച് മാധ്യമങ്ങളേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ മുന്നണിക്ക് വ്യത്യസ്തമായ മുന്നേറ്റം കാഴ്ചവെക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിൽ സാധിക്കും. ബി.ജെ.പി തോൽക്കാൻ പോവുന്നു എന്ന പ്രതീതിയിലാണ്. അതുകൊണ്ടാണ് ഭരണത്തിൽ നിന്ന് പുറത്തുപോവുന്ന പാർട്ടിയെ പോലെ മോദി സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഭരണത്തിലേറാൻ പോവുന്ന പാർട്ടിയുടേതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.