കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ റോ​ഷ​ൻ രാ​ജു​വി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​റോ​ജി എം. ​ജോ​ൺ കാ​ല​ടി അ​യ്യ​മ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ന്നു

കീം ഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിന് ഒന്നാം റാങ്ക്

കൊ​ച്ചി: 2026ലെ ​കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ്ര​ഖ്യാ​പി​ച്ചു. എ​ൻ​ജി​നീ​യ​റി​ങി​ൽ എ​റ​ണാ​കു​ളം അ​യ്യ​മ്പു​ഴ അ​മ​ലാ​പു​രം ക​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ റോ​ഷ​ൻ രാ​ജു​വും ബി.​ഫാ​മി​ൽ തൃ​ശൂ​ർ പോ​ട്ട പ​ള​മ്പി​ള്ളി കൊ​ഞ്ചാ​ത്ത്​ വീ​ട്ടി​ൽ വി​നാ​യ​ക് നാ​രാ​യ​ണ​നും ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എ​ൻ​ജി​നീ​യ​റി​ങി​ൽ ക​ണ്ണൂ​ർ ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​ർ മ​ണി​യാ​റ്റ​പ​റ​മ്പി​ൽ ധ്യാ​ൻ തേ​ജ്​ മ​ണ​പ്പാ​ട്ടി, തൃ​ശൂ​ർ എ​ര​വ​ത്തൂ​ർ കൊ​ച്ചു​ക​ട​വ്​ കോ​ഴി​പ്പി​ള്ളി വീ​ട്ടി​ൽ കെ.​ആ​ർ. വി​സ്മ​യ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. ബി.​ഫാ​മി​ൽ തൃ​ശൂ​ർ ഒ​ല്ലൂ​ർ പ​ള്ളി​ക്ക്​ സ​മീ​പം കി​ഴ​ക്കേ​ന​ട അ​ക്ക​ര ഹൗ​സി​ൽ ജെ​സെ​യ്​ ജ​സ്റ്റി​ൻ, മ​ല​പ്പു​റം കാ​വ​നൂ​ർ ത​ഖ്‍വാ​ബാ​ദ്​ ന​ടു​ക്ക​ണ്ടി​യി​ൽ എ.​എ​ൻ. ദി​യ ഫാ​ത്തി​മ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

എ​ൻ​ജി​നീ​യ​റി​ങി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്ക്​ നേ​ടി​യ റോ​ഷ​ൻ രാ​ജു​വും ധ്യാ​ൻ തേ​ജ്​ മ​ണ​പ്പാ​ട്ടി​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​രേ മാ​ർ​ക്കാ​ണ്​ നേ​ടി​യ​ത്. ക​ണ​ക്കി​ന്​ കൂ​ടു​ത​ൽ മാ​ർ​ക്ക്​ നേ​ടാ​ൻ സാ​ധി​ച്ച​താ​ണ്​ റോ​ഷ​നെ ഒ​ന്നാം റാ​ങ്കി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്.

 

വി​നാ​യ​ക്​ നാ​രാ​യ​ണ​ൻ

എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ 79,717 പേ​ർ ഉ​ന്ന​ത​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ യ​ഥാ​സ​മ​യം മാ​ർ​ക്ക്​ വി​വ​രം​ സ​മ​ർ​പ്പി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 64,759 പേ​രു​ടെ റാ​ങ്ക്​ ലി​സ്റ്റ്​ ത​യാ​റാ​ക്കി. ഫാ​ർ​മ​സി​യി​ൽ 26,943 പേ​ർ റാ​ങ്ക്​​ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു. കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ എ​ൻ​ജീ​നീ​യ​റി​ങ്​​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ 44,921 പേ​രി​ൽ 2,721 പേ​രും സി.​ബി.​എ​സ്.​ഇ​യി​ൽ​നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ 18,482 പേ​രി​ൽ 2,029 പേ​രും ആ​ദ്യ 5,000 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ചി​ല സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ഏ​താ​നും ദി​വ​സം നീ​ണ്ടു​പോ​യ​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സാ​മു​ദാ​യി​ക സം​വ​ര​ണം, പ്ര​ത്യേ​ക സം​വ​ര​ണം, നേ​റ്റി​വി​റ്റി, വ​രു​മാ​നം എ​ന്നി​വ​ക്ക്​ അ​ർ​ഹ​രാ​യ​വ​രു​ടെ കാ​റ്റ​ഗ​റി ലി​സ്റ്റ്​ ജൂ​ലൈ 29ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മെ​ന്‍റി​ന്​ വേ​ണ്ടി​യു​ള്ള ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 30ന്​ ​ആ​രം​ഭി​ച്ച്​ ജൂ​ലൈ നാ​ലി​ന്​ അ​വ​സാ​നി​ക്കും. ജൂ​ലൈ എ​ട്ടി​ന്​ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. എ.​ഐ.​സി.​ടി.​ഇ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്​ ആ​ഗ​സ്റ്റ്​ 14ന​കം ബി.​ടെ​ക്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർത്തി​യാ​ക്കും.

Tags:    
News Summary - KEEM result declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.