കീം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധ സംഗമം ബുധനാഴ്ച

തിരുവനന്തപുരം: 'കീം വിദ്യാർഥികളെ ആശങ്കയിലാക്കിയത് സർക്കാറിന്‍റെ അനാസ്ഥ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ സംഗമം നടത്തും.

സർക്കാർ അലംഭാവം മൂലം റാങ്ക് ലിസ്റ്റിൽ നീതി നിഷേധം നേരിട്ട കേരള സിലബസ് വിദ്യാർഥികൾ പങ്കെടുക്കും. കീമിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും മുഴുവൻ വിദ്യാർഥികൾക്കും നീതിപൂർവകമായ പ്രവേശനം സർക്കാർ ഉറപ്പുവരുത്തണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - KEAM: Fraternity Movement protest rally on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.