തിരുവനന്തപുരം: കേരള ചരിത്രഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്.ആര്‍) ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. പി.ജെ. ചെറിയാനെ പുറത്താക്കി. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഷെയ്ഖ് പരീതിന് കെ.സി.എച്ച്.ആര്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി. കെ.സി.എച്ച്.ആറിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡയറക്ടറെ നീക്കിയത്. പട്ടണം ഉദ്ഖനന പദ്ധതി ഉള്‍പ്പെടെയുള്ളവയില്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന് എ.ജിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആലുവ യു.സി കോളജില്‍ അധ്യാപകനായിരുന്ന ഡോ. ചെറിയാന്‍ 1999ല്‍ കേരള ഗസറ്റിയറിന്‍െറ സ്റ്റേറ്റ് എഡിറ്ററായി ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടിരുന്നു. കേരള ഗസറ്റിയര്‍ 2001ല്‍ കെ.സി.എച്ച്.ആര്‍ ആയി മാറിയപ്പോള്‍ ചെറിയാനെ അതിന്‍െറ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമായി നിയമിച്ചു. പലതവണ കെ.സി.എച്ച്.ആര്‍ എക്സിക്യൂട്ടിവ് നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്‍െറ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
2015 മേയ് 31ന് കോളജ് സര്‍വിസില്‍നിന്ന് വിരമിച്ച ചെറിയാനെ ആദ്യം മൂന്നു വര്‍ഷത്തേക്കും പിന്നീട് രണ്ടു വര്‍ഷത്തേക്കും ഡയറക്ടര്‍ പദവിയില്‍ നീട്ടി നല്‍കാന്‍ കെ.സി.എച്ച്.ആര്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തേക്കാണ് കാലവധി നീട്ടിയത്. നാലു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് ആരോപണം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.