ചാണ്ടി​ ഉമ്മൻെറ പ്രസംഗത്തിനെതിരെ കെ.സി.ബി.സി

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത്​ കോൺഗ്രസ്​ നേതാവുമായ ചാണ്ടി​ ഉമ്മ​െൻറ പ്രസംഗത്തിനെതിരെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) രംഗത്ത്​. ഹാഗിയാ സോഫിയ കത്തീഡ്രൽ മുസ്​ലിം പള്ളിയാക്കിയ തുർക്കി ഭരണാധികാരി ഉർദുഗാ​െൻറ നടപടിയെ പ്രകീർത്തിച്ച്​ ലേഖനമെഴുതിയ ആളെ ചാണ്ടി ഉമ്മൻ ന്യായീകരിക്കുന്നു എന്നാണ്​ വിമർശനം. തെരഞ്ഞെടുപ്പ്​ പശ്ചാത്തലത്തിൽ വർഗീയ ചേരിതിരിവ്​ വളർത്തുന്നത് സമൂഹത്തിൽ വലിയ മുറിവ്​ സൃഷ്​ടിക്കുമെന്ന്​ കെ.സി.ബി.സി പത്രക്കുറിപ്പിൽ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചാണ്ടി ഉമ്മൻെറ പ്രസംഗം ൈക്രസ്​തവ സമൂഹത്തിന് വേദന ഉളവാക്കുന്നതാണ്​. ഉർദുഗാ​െൻറ പ്രവൃത്തിയെ പ്രകീർത്തിച്ച്​ 'ചന്ദ്രിക'യിൽ ലേഖനമെഴുതിയയ​ാളെ ന്യായീകരിക്കാൻ ചാണ്ടി ഉമ്മൻ യൂറോപ്പിലെ പല പള്ളികളും വിൽക്കുന്നതിനെയും വ്യാപാരശാലകളായി മാറ്റുന്നതിനെയും ചേർത്ത്​ വ്യാഖ്യാനിച്ചു. തുർക്കി ഭരണാധികാരിയുടെ ൈക്രസ്​തവവിരുദ്ധ നടപടിയെ അപക്വമായ വർത്തമാനത്തിലൂടെ വെള്ളപൂശാൻ ശ്രമിക്കരുത്​.

വ്യാജ പേരിൽ വർഗീയ വിദ്വേഷം കലർത്തി സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇങ്ങനെ എഴുതുന്നവരും അത്​ പങ്കുവെക്ക​ുന്നവരും കത്തോലിക്കസഭയുടെ പ്രതിനിധികളല്ല. വർഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ േപ്രാത്സാഹിപ്പിച്ചിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT