Posted On
date_range Updated On
date_range സി.പി.എമ്മുമായുള്ള ബന്ധം കെ.പി.സി.സിക്ക് തീരുമാനിക്കാം -കെ.സി വേണുഗോപാൽ
ആലപ്പുഴ: സി.പി.എമ്മുമായുള്ള ബന്ധം കെ.പി.സി.സിക്ക് തീരുമാനിക്കാമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല് . ബി.ജെ.പിയെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യ കൂട്ടായ്മ അനിവാര്യമാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന ആരുമായും സഹകരിക്കും. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ വ്യക്തമാക്കിയിരുന്നു. അക്രമം അവസാനിപ്പിച്ചാൽ സി.പി.എമ്മുമായി ധാരണക്ക് തയാറാണ്. സി.പി.എം അക്രമം ഉപേക്ഷിക്കണമെന്നതാണ് ഉപാധിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.