പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‍സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയതായി കെ.ബി ഗണേഷ് കുമാര്‍ എം.എൽ.എ. സംഭവത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.

കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പത്തനാപുരത്തെ എം.എൽ.എയുടെ ഓഫീസില്‍ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാലെ കാസർകോട്ടെക്ക് കൊണ്ടുപോയി.

കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനാണ് വിപിൻലാൽ. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

ദിലീപിന് അനുകൂലമായി മൊഴി നൽകാൻ തന്‍റെ മേൽ സമ്മർദ്ദമുണ്ടെന്ന് കാണിച്ച് വിപിൻലാൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പ്രദീപ്കുമാറിന്‍റെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ്കുമാർ അറിയിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.