കവളപ്പാറയിൽ തിരച്ചലിന് റഡാറുമായി​ വിദഗ്​ധ സംഘം

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ പോത്തുകല്ല്​ കവളപ്പാറയിൽ തിരച്ചിൽ നടത്താൻ വിദഗ്​ധ സംഘമെത്തി. ഹൈദരാബാദ് നാഷനൽ ജ ിയോഫിസിക്കൽ റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ്​ ശനിയാഴ്​ച ജില്ലയിലെത്തിയത്​. രണ്ട് ശാസ്​ത്രജ ്ഞൻമാരും ഒരു ടെക്നിക്കൽ അസിസ്​റ്റൻറും മൂന്ന് ഗവേഷകരും ഉൾപ്പെട്ടതാണ് സംഘം. ഇവരുടെ പരിശോധന ഞായറാഴ്​ച നടക്കും.

പ്രിൻസിപ്പൽ ശാസ്​ത്രജ്ഞരായ ആനന്ദ് കെ. പാണ്ഡെ, രത്നാകർ ദാക്തെ, ടെക്നിക്കൽ അസിസ്​റ്റൻറ്​ ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജി.പി.ആർ (ഗ്രൗണ്ട് പെനിേട്രറ്റിങ് റഡാർ) ഉപകരണം സംഘത്തി​െൻറ കൈയിലുണ്ട്. ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽനിന്ന് വരെ സിഗ്​നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും. കൺട്രോൾ യൂനിറ്റ്, സ്​കാനിങ് ആൻറിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തി​െൻറ ഭാരം.

Tags:    
News Summary - Kavalappara landslide- Radar technology for search - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.