???????? ????????????? ??????????????? ????????? ????????

കവളപ്പാറ: ഇന്നലെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ; മരണസംഖ്യ 18 ആയി

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തി. ഇതോടെ ദു രന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. നാൽപതിലേറെ പേരെ ഇവിടെ ഇനിയും കണ്ടെത്താനുണ്ട്. പ്ലാന്തോട്ടത്തിൽ സുബ്രഹ്മണ് യന്‍റെ ഭാര്യ സുധ (27), പള്ളത്ത് വീട് വർഗീസിന്‍റെ ഭാര്യ അഖിത മാനുവൽ (35), പള്ളത്ത് വീട് ശിവന്‍റെ ഭാര്യ രാജി (38) എന്നിവരുടെയും തിരിച്ചറിയപ്പെടാത്ത രണ്ട് പുരുഷന്മാരുടെയും മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്.

കവളപ്പാറയിൽ ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവന്ന്​ തിരച്ചിൽ നടത്തുമെന്ന്​ മന്ത്രി കെ.ടി ജലീൽ അറിയിച്ചു. അവസാനത്തെ മൃതദേഹവും പുറത്തെടുത്തതിന്​ ശേഷം മാത്രമേ തിരച്ചിൽ അവസാനിപ്പിക്കു എന്നും അദ്ദേഹം പറഞ്ഞു. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണ്​ നീക്കിയുമാണ് കവളപ്പാറയിൽ തിരച്ചില്‍ നടക്കുന്നത്. ചെന്നൈയിൽ നിന്ന്​ 30 സേനാംഗങ്ങൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്​. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും രംഗത്തുണ്ട്​​.

കവളപ്പാറയിലെ ദുരന്തബാധിതരുടെ ക്യാമ്പിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തും. കവളപ്പാറയിൽ ദുരന്തമുണ്ടായ സ്ഥലത്തും ദുരിതാശ്വാസ ക്യാമ്പിലും വയനാട്​ എം.പി രാഹുൽ ഗാന്ധി ഇന്നലെ സന്ദർശനം നടത്തിയിരുന്നു.

Tags:    
News Summary - Kavalapara landslide-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.