ബ​ജ​റ്റ്​ ചോ​ർ​ച്ച: കു​മ്മ​ന​ത്തി​െൻറ  ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി

കൊച്ചി: നിയമസഭയിൽ അവതരിപ്പിക്കുംമുെമ്പ ബജറ്റ് ചോർന്ന സാഹചര്യത്തിൽ തോമസ് ഐസക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നൽകിയ ഹരജി ഹൈകോടതി തള്ളി. നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച മാർച്ച് മൂന്നിന് രാവിലെ പുറത്തിറങ്ങിയ ഒരു പത്രത്തിൽ നിർദേശങ്ങൾ അച്ചടിച്ചുവന്നുവെന്നും നിയമസഭയിൽ അവതരിപ്പിക്കുംമുമ്പ് ബജറ്റ് പുറത്തുവരുന്നത് ഔദ്യോഗിക രഹസ്യ നിയമത്തി​െൻറ പരിധിയിൽ വരുന്ന കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 

ഒൗദ്യോഗിക രഹസ്യ നിയമം അനുസരിച്ച് എന്തെല്ലാം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് ചോർന്നെന്ന പരാതിയിൽ സർക്കാർ ആഭ്യന്തരമായിതന്നെ നടപടി എടുത്തിട്ടുമുണ്ട്. മാത്രമല്ല, ബജറ്റ് ചോർച്ച സംബന്ധിച്ച് മറ്റ് സംവിധാനങ്ങളിൽ പരാതി നൽകാതെ ഹരജിക്കാരൻ നേരിട്ട് കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ബജറ്റ് ചോർന്നത് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണെന്ന ആരോപണം പരാതിക്കാരൻപോലും ഉന്നയിച്ചിട്ടുമില്ല. ഇൗ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - kaummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.