കസ്തൂരിരംഗന്‍ വിജ്ഞാപനം: ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണം. ഹൈറേഞ്ച് മേഖലകളിലും ലോറേഞ്ച് മേഖലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മൂന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ എത്തിയ സഞ്ചാരികളെ ഹര്‍ത്താല്‍ വലച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും‍.

 

 

 

 

 

Tags:    
News Summary - kasturirangan report idukki hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.