Posted On
date_range Updated On
date_range കോവിഡ്: കാസർകോട് സ്വദേശികളായ 16 പേർ കൂടി ആശുപത്രിവിടും
കാസർകോട്: ജില്ലയിൽ കോവിഡ് േഭദമായ 16 പേർ കൂടി ആശുപത്രിവിടും. എല്ലാവരും കാസർകോട് സ്വദേശികളാണ്.
കാഞ്ഞ ങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള 10 പേർക്കും കാസർകോട് ജനറൽ ആശുപത്രിയിലെ രണ്ടുപേർക്കും പരിയാരത്ത് ചികിത്സയിലുള്ള നാലുപേർക്കുമാണ് രോഗം ഭേദമായത്. പരിയാരത്ത് രോഗം ഭേദമായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടും. ഇതോടെ കാസർകോട് രോഗബാധിതരുടെ എണ്ണം 85 ആയി കുറഞ്ഞു.
കഴിഞ്ഞദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന 36 പേർ ആശുപത്രി വിട്ടിരുന്നു. കാസർകോട് 28ഉം മലപ്പുറത്ത് ആറും കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവുമാണ് കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.