െകാച്ചി: വീട്ടുജോലിക്ക് നിന്ന 13കാരിയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട കേസിലെ ഒന്നാ ം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ ഹൈകോടതി മറ്റ് രണ്ട് പ്രതികളെ വെറുതെവിട് ടു. ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തിക്കുണ്ട് കെ.സി. ഹംസക്ക് കീഴ്കോടതി വിധിച് ച വധശിക്ഷയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ജീവപര്യന്തമാക്കിയത്.
മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയെയും നാലാം പ്രതിയും ഹംസയുടെ സഹകരാറുകാരനും ബന്ധുവുമായ കുമ്പള ആരിക്കാടിക്കുന്നിലെ എം. അബ്ദുല്ലെയയും െവറുതെവിട്ടു. മൈമൂനക്ക് ആറുവർഷെത്തയും അബ്ദുല്ലക്ക് മൂന്നുവർഷെത്തയും കഠിനതടവാണ് കീഴ്കോടതി വിധിച്ചിരുന്നത്.
വീട്ടുജോലിക്ക് കാസര്‍കോട് മാസ്തിക്കുണ്ടിലെ ഹംസയുടെ വീട്ടില്‍ എത്തിച്ച സഫിയ എന്ന പെൺകുട്ടിയെ ഗോവയിലെ ഫ്ലാറ്റിൽ 2006 ഡിസംബര്‍ 15ന് കൊലപ്പെടുത്തി കഷണങ്ങളാക്കി പ്ലാസ്റ്റിക് ചാക്കിലാക്കി പണി നടക്കുന്ന ഡാം സൈറ്റില്‍ കുഴിച്ചിെട്ടന്നാണ് കേസ്. ഹംസ ഗോവയില്‍ കരാറുകാരനാണ്. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനുശേഷമാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ കാസര്‍കോട്ടെ വീട്ടില്‍നിന്ന് കാണാതായി എന്ന ഹംസയുടെ പരാതിയിലായിരുന്നു അതുവരെ അന്വേഷണം. 2008 ജൂലൈ ഒന്നിന് ഹംസയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. കൊലപാതകം സംബന്ധിച്ച് മറ്റുനേരിട്ടുള്ള തെളിെവാന്നും ലഭ്യമായിരുന്നില്ല. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ഹംസക്കെതിരെ തെളിയിക്കാനായിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊലയില്‍ മൈമൂനക്ക് നേരിട്ടുള്ള പങ്കാളിത്തമില്ലെന്നും മൃതദേഹം നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അബ്ദുല്ലക്കെതിരെ തെളിവുകളില്ലെന്നും വിധിയിൽ പറയുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല.
13കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി വിരാന്‍ ഗ്യാന്ലാല് രാജ്പുതിെൻറ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തം തടവായി കുറച്ചുനൽകിയിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി.വധശിക്ഷക്കുപുറമെ ഹംസ 10 ലക്ഷം രൂപ പിഴയൊടുക്കണമെന്നും സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഒരുവര്‍ഷത്തിനകം ഹംസ പിഴ അടച്ചില്ലെങ്കില്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ നല്‍കണം. പിഴയില്‍ വീഴ്ച വരുത്തിയാല്‍ പ്രതി മൂന്നുവര്‍ഷം കഠിന തടവുകൂടി അനുഭവിക്കണം. ഇതിനുപുറമെ കുറ്റകൃത്യം മറച്ചുവെക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് ആറുവര്‍ഷം കഠിനതടവ് ആദ്യം അനുഭവിക്കണം. ഇതിനുശേഷം വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു കീഴ്കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.