????? ???? ???????????? ????????? ??????????????????? ?????????? ??????????

കാസർകോട്​ മദ്യവിൽപ്പന ശാലക്ക്​​ തീപിടിച്ചു

കാസർകോട്​: വെള്ളരിക്കുണ്ടിലെ മദ്യവിൽപ്പനശാല കത്തി നശിച്ചു. ഇന്നലെ അർധരാത്രിയോടെയാണ്​ തീപിടിത്തമുണ്ടായത് ​. ബിവറേജ്​ ഒൗട്ട്​ലറ്റ്​ പൂർണമായും അഗ്​നിക്കിരയായി. ഒൗട്ട്​ലറ്റിൽ ശേഖരിച്ചുവെച്ച ലക്ഷക്കണക്കിന്​ രൂപയുടെ മദ്യവും കഴിഞ്ഞ ദിവസത്തെ കലക്​ഷൻ പണവും കത്തിപ്പോയെന്നാണ്​ വിവരം.

കാഞ്ഞങ്ങാട്ടു നിന്നും പെരിങ്ങോട്ടത്ത്​ നിന്നും എത്തിയ നാല്​ അഗ്​നിശമന സേനാ യൂണിറ്റ്​ നാലു മണിക്കൂർ പരിശ്രമിച്ചാണ്​ തീയണച്ചത്​. ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ നിഗമനം. നഷ്​ടത്തി​​െൻറ കൃത്യമായ കണക്കുകൾ ഉദ്യോഗസ്​ഥർ എത്തിയശേഷമേ ലഭ്യമാകൂ.

Tags:    
News Summary - Kasargod Fire - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.