Posted On
date_range Updated On
date_range ബദിയടുക്കയിൽ മാലമോഷണം പതിവാകുന്നു; പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആരോപണം
ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളുടെ കഴുത്തിൽ നിന്ന് സ്വർണമാല തട്ടിപ്പറിക്കുന്ന സംഭവം വ്യാപകം. യാത്രക്കാരായ സ്ത്രീകളെ നിരീക്ഷിച്ചാണ് കർച്ച സംഘം ബദിയടുക്കയിൽ തമ്പടിച്ചിട്ടുള്ളത്. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി കവർച്ചകളാണ് നടന്നത്. നീർച്ചാൽ മല്ലടുക്കയിൽ നിന്നും പള്ളത്തടുക്ക, ബാറുടുക്ക എന്നിവിടങ്ങിളിലും മാലമോഷ്ടാക്കൾ വിലസുകയാണ്.
അടുത്തിടെ ബദിയടുക്കയിലെ സർക്കാർ അരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തിൽ നിന്ന് സ്കൂൾ ടീച്ചറുടെയും പ്രായമായ യുവതിയുടെയും മാല കവർന്നിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണ് കവർച്ച വ്യാപകമാകുന്നത് എന്നാണ് ആക്ഷേപം. കടകളിലും കവർച്ച വ്യാപകമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.