മന്ദംപുറത്ത് കുട്ടിയെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന തെരുവുനായ്ക്കൾ. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം
നീലേശ്വരം: കുരച്ചുകൊണ്ട് പിന്നാലെ പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് തലനാരിഴക്കാണ് രണ്ടു വയസ്സുള്ള കുട്ടി രക്ഷപ്പെട്ടത്. നീലേശ്വരം മന്ദംപുറത്തെ ഷഹീദയുടെ മകൾ ഇഷയാണ് നായ്ക്കൂട്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മന്ദംപുറത്തെ വീട്ടിൽനിന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് പോയി തിരിച്ച് വരുമ്പോഴാണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി ഓടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് വീട്ടുകാർ എത്തുകയും നായ്ക്കളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവം നടന്നശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീതി നാട്ടുകാർ തിരിച്ചറിഞ്ഞത്. നീലേശ്വരം പൊലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, തെരുറോഡ്, തളിയിൽ റോഡ്, മാർക്കറ്റ് ജങ്ഷൻ, കോൺവെന്റ് ജങ്ഷൻ, താലൂക്ക് ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളിൽ നായ്ക്കളുടെ വിളയാട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.