എ​ട​നാട്ട് സ​ർ​ക്കാ​റി​ന്റെ മ​ര​ങ്ങ​ൾ മു​റി​ച്ച സ്ഥ​ലം

പുത്തിഗെ എടനാട്ട് സർക്കാർ ഭൂമിയിലെ മരം മുറിച്ചുകടത്തി

പു​ത്തി​ഗെ: പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ എ​ട​നാ​ട് വി​ല്ലേ​ജി​ലെ എ​ട​നാ​ടി​ൽ സ​ർ​ക്കാ​ർ സ്ഥ​ല​ത്തു​ള്ള മ​രം സ്വ​കാ​ര്യ വ്യ​ക്തി മു​റി​ച്ചു​ക​ട​ത്തി. സ്വ​കാ​ര്യ​വ്യ​ക്തി സ്വ​ന്തം സ്ഥ​ല​ത്തു​നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന്റെ മ​റ​വി​ൽ സ​ർ​ക്കാ​ർ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വ​ത്രെ. സം​ഭ​വ​ത്തി​ൽ പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. പ​ത്തു​ദി​വ​സം മു​മ്പ് ന​ട​ന്ന സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ർ​ഡ് മെം​ബ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ല​ഭി​ച്ചു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് കു​റ്റ​വാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​യി സം​ശ​യി​ക്കു​ന്നു. നേ​ര​ത്തേ ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ പ​ള്ള​ത്ത​ടു​ക്ക കോ​രി​ക്കാ​ർ പു​ഴ​യു​ടെ അ​രി​കി​ൽ​നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ച് വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​ക്കി കൊ​ണ്ടു​പോ​യി ക​ട​ത്തി​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സും റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മു​റി​ച്ച മ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. പു​ഴ​യു​ടെ​യും തോ​ടി​ന്റെ​യും അ​രി​കി​ലു​ള്ള സ​ർ​ക്കാ​ർ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ ഇൗ ​രീ​തി​യി​ൽ ക​ട​ത്തു​ക പ​തി​വാ​യി​രി​ക്കു​ന്നു. പ​രാ​തി​യു​മാ​യി റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത്, പൊ​ലീ​സ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ര​സ്പ​രം ചാ​രി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. എ​ട​നാ​ടി​ൽ​നി​ന്ന് മ​രം​മു​റി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​വൈ.​എ​ഫ്ഐ പു​ത്തി​ഗെ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം രേ​ഖാ​മൂ​ലം ആ​രും പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​ക്കാ​യി കു​മ്പ​ള പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​കെ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ ആ​രോ​പി​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യു​ള്ള​വ​ർ ത​ന്നെ​യാ​ണ് മ​രം മു​റി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Puthige Edanattu cut down a tree on government land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.