സ്ഥാനമേറ്റു

ഉദുമ: പാലക്കുന്ന് ലയൺസ് ക്ലബിന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ് ഉദ്‌ഘാടനം ചെയ്തു. ബേക്കൽ ഫോർട്ട്‌ ഓക്ക് റസിഡൻസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സ്വന്തമായി ആരംഭിച്ച പാലിയേറ്റിവ് കെയർ യൂനിറ്റിന്റെ ഉദ്‌ഘാടനവും നടന്നു. കിടപ്പുരോഗികളായ അഞ്ചുപേർക്കാണ് ചക്രക്കസേരകൾ നൽകുക. പി.പി. ചന്ദ്രശേഖരൻ, റഹ്മാൻ പൊയ്യയിൽ, പി.എം. ഗംഗാധരൻ, പട്ടത്താൻ മോഹനൻ, ലയൺസ് ചീഫ് അഡീഷനൽ കാബിനറ്റ് സെക്രട്ടറി കെ. ഗോപി, കോഓഡിനേറ്റർ ടൈറ്റസ് തോമസ്, ജോയന്റ് കാബിനറ്റ് സെക്രട്ടറി എസ്.പി.എം. ശറഫുദ്ദീൻ, റീജ്യൻ ചെയർപേഴ്സന്മാരായ വി. വേണുഗോപാലൻ, ഡോ. ശശിരേഖ, സോൺ ചെയർപേഴ്സന്മാരായ ഫാറൂഖ് കാസ്മി, കെ. രാജേന്ദ്രൻ, സെക്രട്ടറി സതീശൻ പൂർണിമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.