നെല്ലിത്തറ കൊലപാതക ശ്രമം: നാലു പ്രതികൾ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ നെ​ല്ലി​ത്ത​റ​യി​ൽ യു​വാ​വി​നെ മോ​ട്ടോ​ർ​ബൈ​ക്കി​ൽ നി​ന്നും വ​ലി​ച്ച് താ​ഴെ​യി​ട്ട ശേ​ഷം വ​ടി​വാ​ൾ കൊ​ണ്ട് കാ​ലി​നു വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​തി​ക​ളാ​യ മ​നു, അ​ജി​ത്ത്, നി​ജീ​ഷ്, അ​നു​രാ​ഗ് എ​ന്നി​വ​രെ​യാ​ണ് ഹോ​സ്​​ദു​ർ​ഗ് പൊ​ലീ​സ് ബു​ധ​നാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. കോ​ട്ട​പ്പാ​റ കൊ​ട​വ​ല​ത്തെ ച​ന്ദ്ര​നെ​യാ​ണ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഒ​രു മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ​ക്കൊ​പ്പം കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് വീ​ട്ടി​ലേ​ക്ക് മോ​ട്ടോ​ർ ബൈ​ക്കി​ൽ പോ​കവെ ര​ണ്ട് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ ആ​റം​ഗ​സം​ഘം ച​ന്ദ്ര​നെ ബൈ​ക്കി​ൽ നി​ന്നും ത​ള്ളി താ​ഴെ​യി​ട്ടു വാ​ൾ കൊ​ണ്ട് കാ​ലി​നു വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആക്ര​മ​ണത്തി​ൽ ഭാ​ര്യ​ക്കും മ​ർ​ദന​മേ​റ്റു. ഗ​ൾ​ഫി​ലു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു ച​ന്ദ്ര​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ച​ന്ദ്ര​ന്‍റെ മ​ക​നെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഇ​തേ പ്ര​തി​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ അ​മ്പ​ല​ത്ത​റ പൊ​ലീ​സി​ൽ മ​റ്റൊ​രു കേ​സും നി​ല​വി​ലു​ണ്ട്.

Tags:    
News Summary - Nellithara murder attempt: Four accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.