പെരിയ കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍ഫ​റ​ന്‍സ്

നാനോ ടെക്​നോളജി സെമിനാർ; ഊർജം, ആരോഗ്യം, കുടിവെള്ളം, പരിസ്ഥിതി സാധ്യതകൾ ചർച്ചയായി

പെ​രി​യ: നാ​നോ ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ത്തി​ന്റെ അ​ന​ന്തസാ​ധ്യ​ത​ക​ള്‍ ച​ര്‍ച്ച ചെ​യ്ത് അ​ന്താ​രാ​ഷ്ട്ര കോ​ണ്‍ഫ​റ​ന്‍സ്.

ഊ​ർജം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നാ​നോ ടെ​ക്‌​നോ​ള​ജി സാ​ധ്യ​മാ​ക്കു​ന്ന പ​രി​വ​ര്‍ത്ത​ന​മാ​ണ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല കോ​ണ്‍ഫ​റ​ന്‍സി​ന്റെ ര​ണ്ടാം ദി​വ​സം ച​ര്‍ച്ച​യാ​യ​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് നാ​നോ ടെ​ക്‌​നോ​ള​ജി ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ണ്‍ഫ​റ​ന്‍സി​ല്‍ സം​സാ​രി​ച്ച വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​നോ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ളി​ല്‍നി​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ബ​യോ​പ്ലാ​സ്റ്റി​ക് ഉ​ൽപാ​ദി​പ്പി​ക്കാ​നാ​കും. മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നും ജ​ല​ശു​ദ്ധീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കും. ആ​ന്റി​ബ​യോ​ട്ടി​ക്ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. വ​ന്‍തോ​തി​ല്‍ ജോ​ലി സാ​ധ്യ​ത​ക​ളും തു​റ​ക്കും.

പ്ര​ഫ. എം.​ആ​ര്‍. അ​ന​ന്ത​രാ​മ​ന്‍ (കു​സാ​റ്റ്, കേ​ര​ളം), പ്ര​ഫ. സ​ജി ജോ​ര്‍ജ് (കാ​ന​ഡ), ഡോ.​സി.​എ​ന്‍. ര​മാ​ച​ന്ദ് സ​ക്‌​സി​ന്‍ (യു.​എ​സ്), ഡോ. ​വി.​ടി. വി​നോ​ദ്(​ചെ​ക്ക് റി​പ്പ​ബ്ലി​ക്), ഡോ.​എം.​എം. ഷാ​ജു​മോ​ന്‍ (ഐ​സ​ര്‍, തി​രു​വ​ന​ന്ത​പു​രം), ഡോ.​ടി.​എ​ന്‍. നാ​രാ​യ​ണ​ന്‍ (ടി.​ഐ.​എ​ഫ്.​ആ​ര്‍ ഹൈ​ദ​രാ​ബാ​ദ്), പ്ര​ഫ. നി​ഷി​മു​ര ഷ​ണ്‍ (ജ​പ്പാ​ന്‍), ഡോ.​എ​ച്ച്. ദേ​വേ​ന്ദ്ര​പ്പ (മം​ഗ​ളു​രു യൂ​നി​വേ​ഴ്‌​സി​റ്റി) തു​ട​ങ്ങി​യ​വ​ര്‍ ചൊ​വാ​ഴ്ച വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. ഫി​സി​ക്‌​സ് ഡി​പ്പാ​ർട്​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഫങ്ഷ​നല്‍ മെ​റ്റീ​രി​യ​ല്‍സ് ഫോ​ര്‍ അ​ഡ്വാ​ന്‍സ്ഡ് ടെ​ക്നോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന കോ​ണ്‍ഫ​റ​ന്‍സ് ഇ​ന്ന് സ​മാ​പി​ക്കും.

Tags:    
News Summary - Nano Technology Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.