കോളിച്ചാൽ ക്ഷീരസംഘത്തിലെ സന്തോഷിന്​ അനുവദിച്ചുകിട്ടിയ ഭവനത്തി​െൻറ ശിലാസ്ഥാപനം ചെയർമാൻ കെ.എസ്. മണി നിർവഹിക്കുന്നു

മിൽമ വീടുനിർമാണത്തിന്​ ശിലയിട്ടു

രാജപുരം: മിൽമ മലബാർ മേഖല യൂനിയൻ ആറു ജില്ലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് വെച്ചുനൽകുന്ന പദ്ധതിയിൽ കോളിച്ചാൽ ക്ഷീര സംഘത്തിലെ സന്തോഷിനു അനുവദിച്ചുകിട്ടിയ ഭവനത്തി​െൻറ ശിലാസ്ഥാപനം ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്തു പ്രസിഡൻറ​്​ പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ശിലാസ്ഥാപന ചടങ്ങിൽ മിൽമ മേഖല യൂനിയൻ മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി പദ്ധതി വിശദീകരണം നടത്തി. ജില്ലയിൽ കഴിഞ്ഞ വർഷം ഐ.എസ്​.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബി.എം.സി സംഘങ്ങൾക്കുള്ള സിർട്ടിഫിക്കറ്റ് വിതരണം മിൽമ ഡയറക്ടർ പി.പി. നാരായണൻ നിർവഹിച്ചു. കോവിഡ് ബാധിച്ച ക്ഷീര കർഷകർക്ക് മിൽമ നൽകുന്ന ഉൽപന്ന കിറ്റ് വിതരണത്തി​െൻറയും മരണാനന്തര ധനസഹായത്തി​െൻറയും വിതരണം മിൽമ മേഖല യൂനിയൻ ഡയറക്ടർ കെ. സുധാകരൻ നിർവഹിച്ചു. മിൽമ ഡെയറി മാനേജർ കെ.എസ്. ഗോപി, യൂനിറ്റ് മേധാവി പി.എം. ഷാജി, മിൽമ സൂപ്പർവൈസർ വി.പി. അനീഷ് എന്നിവർ സംസാരിച്ചു. കേരള പൂരക്കളി സംസ്ഥാന അവാർഡ് നേടിയ കാരി മയ്യിച്ച സംഘം പ്രസിഡൻറ്​ ബാലകൃഷ്ണനെ ആദരിച്ചു. പി. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും കെ.പി. സിന്ധു നന്ദിയും പറഞ്ഞു.




Tags:    
News Summary - Milma laid the foundation stone for the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.