സ്ഥ​ല​പ​രി​മി​തി​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഹൈ​സ്കൂ​ൾ

മ​ര​ക്കാ​പ്പ്ക​ട​പ്പു​റം ഫി​ഷ​റീ​സ് ഹൈ​സ്കൂ​ൾ സ്ഥ​ല​പ​രി​മി​തി​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്നു

നീ​ലേ​ശ്വ​രം: സ്ഥ​ല​പ​രി​മി​തി​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹൈ​സ്കൂ​ളി​നോ​ട് സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന. 1100 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന് 99 സെ​ന്റ് സ്ഥ​ലം മാ​ത്ര​മാ​ണു​ള്ള​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ന് വി​ക​സ​ന​ത്തി​ന്റെ ഒ​രു പ​രി​ഗ​ണ​ന​പോ​ലും ല​ഭി​ക്കു​ന്നി​ല്ല. 37 ക്ലാ​സ് മു​റി​ക​ളു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​യ ശു​ചി​മു​റി​ക​ളി​ല്ല. 10 വ​ർ​ഷം മു​മ്പ് ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ 40 സെ​ന്റ് സ്ഥ​ലം നാ​ട്ടു​കാ​ർ ന​ൽ​കി​യ​താ​ണ്. കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​മ​ത്സ​രം ന​ട​ത്ത​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ക​ടി​ഞ്ഞി​മൂ​ല കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​താ​ന​ത്ത് എ​ത്ത​ണം. സ്കൂ​ളി​ന് 50 മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി ക​ട​ലാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ അ​ങ്ങോ​ട്ട് പ​റ​ഞ്ഞു​വി​ടാ​നും സ്കൂ​ള​ധി​കൃ​ത​ർ​ക്ക് പേ​ടി​യാ​ണ്. കെ​ട്ടി​ടം പ​ണി​യാ​ൻ ഒ​രു​കോ​ടി രൂ​പ സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത് വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

നാ​ട്ടു​കാ​രും സ​ർ​ക്കാ​റും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ഈ ​വി​ദ്യാ​ല​യ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ​ക​ഴി​യൂ. അ​ധ്യാ​പ​ക​രു​ടെ വാ​ഹ​ന​ങ്ങ​ളോ കു​ട്ടി​ക​ളു​ടെ സൈ​ക്കി​ളോ പാ​ർ​ക്ക് ചെ​യ്യാ​ൻ വ​രെ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത ക്ലാ​സ് മു​റി​ക​ളും, മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ഒ​ന്ന് ഇ​രി​ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളും വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും പോ​ളി​ങ് സ്റ്റേ​ഷ​നാ​യി മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഫി​ഷ​റീ​സ് ഹൈ​സ്കൂ​ളി​നെ മാ​റ്റാ​റു​ണ്ട്.

Tags:    
News Summary - Marakappakkadappuram Fisheries High School is overflowing due to space limitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.