അഭിലാഷ് എന്ന ഹബീബ്

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

കാസര്‍കോട്: ഭാര്യ​യെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. കണ്ണൂർ പോട്ടോരി അഭിലാഷ് എ.ന്ന ഹബീബിനെ (26)യെയാണ് മഞ്ചേശ്വരം അട്ടഗോളിയിൽ വെച്ച് കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തത്.

കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാന(26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത്​ അന്വേഷിച്ചുവരുകയായിരുന്നു. ഉമ്മക്ക് അസുഖമായതിനാല്‍ യുവതി മൊഗ്രാല്‍പുത്തൂരിലെ വീട്ടിലെത്തിയിരുന്നു. ഇവിടെയെത്തിയ യുവാവ്​ ദേഹോപദ്രവം ഏൽപിച്ചതോടെ റുക്സാന പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് എ.എസ്.ഐ. ജോസഫ്, പൊലീസുകാരായ ജെയിംസ്, രാജേഷ് എന്നിവര്‍ ഇവിടെയെത്തി. മൊഴിയെടുക്കുന്നതിന്​ യുവതിയെ സ്​റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോടു ചേര്‍ന്ന് പതുങ്ങിയിരുന്ന ഹബീബ് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ കത്തിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊലീസ് യുവാവിനെ തള്ളിമാറ്റിയതു കൊണ്ടാണ് കൊലപാതക ശ്രമം പരാജയപ്പെട്ടത്.




Tags:    
News Summary - Man arrested for trying to kill wife by pouring petrol on her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.