‘മാധ്യമം’ വാർഷിക പതിപ്പിന്റെ പ്രകാശനം കൃഷി മന്ത്രി ടി. സിദ്ദീഖ് എഴുത്തുകാരൻ യു.കെ. കുമാരന് കോപ്പി നൽകി നിർവഹിക്കുന്നു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് മുൻ എഡിറ്റർ വി.എ. കബീർ, പബ്ലിക് റിലേഷൻസ് മാനേജർ ടി.എ ബിനാസ് തുടങ്ങിയവർ സമീപം

‘മാധ്യമം’ വാർഷിക പതിപ്പ് പുറത്തിറങ്ങി

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം’ വാ​ർ​ഷി​ക പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി. മാ​ധ്യ​മം കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്, വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ യു.​കെ. കു​മാ​ര​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​ത്യ​സ​ന്ധ​ത​യും പു​ല​ർ​ത്തു​ന്ന പ​ത്ര​മാ​ണ് ‘മാ​ധ്യ​മ’​മെ​ന്നും അ​ത് എ​ന്നും യ​ഥാ​ർ​ഥ മാ​ധ്യ​മ​ധ​ർ​മം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ന് എ​ന്നും ക​ന​പ്പെ​ട്ട സാ​ഹി​ത്യോ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ‘മാ​ധ്യ​മ’​ത്തി​ന് ക​ഴി​ഞ്ഞ​താ​യി യു.​കെ. കു​മാ​ര​ൻ പ​റ​ഞ്ഞു. ‘മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം, മാധ്യമം പിരിയോ​ഡി​ക്ക​ൽ​സ് മു​ൻ എ​ഡി​റ്റ​ർ വി.​എ. ക​ബീ​ർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.​എ. ആ​സി​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ബി.​കെ. ഫ​സ​ൽ, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ സാ​ലി​ഹ് കോ​ട്ട​പ്പ​ള്ളി, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പി.​എ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ ബി​നാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Madhyamam Annual Edition Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.