യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ബിഷപ്സ് ഹൗസിലെത്തിയപ്പോൾ
ആവേശ പ്രചാരണം
ഉണ്ണിത്താൻ ബിഷപ്സ് ഹൗസിൽ
കാസർകോട്: പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തലശ്ശേരി അതിരൂപത ആർച് ബിഷപ്സ് ഹൗസിലെത്തി. മെത്രാപ്പോലീത്ത ഫാ. മാർ ജോസഫ് പാംപ്ലാനിയുടെയും എമിരറ്റസ് ആർച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെയും അനുഗ്രഹം വാങ്ങാനാണ് അദ്ദേഹം ബിഷപസ് ഹൗസിലെത്തിയത്. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർഥി തൃക്കരിപ്പൂരിൽ പര്യടനം നടത്തി
തൃക്കരിപ്പൂർ: എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനി വ്യാഴാഴ്ച തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. രാവിലെ ഭീമനടിയിലാണ് പര്യടനത്തിന് തുടക്കംകുറിച്ചത്. തുടർന്ന് മണ്ഡലത്തിലെ മുതിർന്ന പ്രവർത്തകരെയും നേതാക്കളെയും സന്ദർശിച്ചു. വൈകീട്ട് ആറിന് നീലേശ്വരം കോൺവെന്റ് ജങ്ഷനിൽ റോഡ് ഷോയിൽ പങ്കെടുത്തു.
അജാനൂരിൽ എൽ.ഡി.എഫ് കൺവെൻഷൻ നടത്തി
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി അജാനൂർ ഫസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണം നടന്നു. എം. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. സി.എച്ച്. അസൈനാർ അധ്യക്ഷത വഹിച്ചു. എം. ലക്ഷ്മി, എം. പൊക്ലൻ, ദേവീരവീന്ദ്രൻ, മൂലക്കണ്ടം പ്രഭാകരൻ, എം. തമ്പാൻ എന്നിവർ സംസാരിച്ചു.എം.വി. രാഘവൻ സ്വാഗതം പറഞ്ഞു. 31 അംഗ ജനറൽ കമ്മിറ്റിയെയും 75 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.