നീലേശ്വരം: വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ 2022 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ആലപ്പുഴയും കുമരകവും കഴിഞ്ഞാൽ മുപ്പതോളം ഹൗസ്ബോട്ടുകളുള്ളത് നീലേശ്വരം കോട്ടപ്പുറത്താണ്. ഹൗസ് ബോട്ടുകളുടെ പാർക്കിങ് സൗകര്യത്തിന് എട്ട് കോടി രൂപ ചെലവിൽ കോട്ടപ്പുറം കടവിൽ നാല് ബോട്ടുകൾക്ക് ഒരേസമയം നിർത്തി സഞ്ചാരികളെ കയറ്റാനും ഇറക്കാനും സൗകര്യമുള്ള നാല് ടെർമിനലുകൾ ഉടൻ യാഥാർഥ്യമാവും. 132 മീറ്റർ നീളത്തിലുള്ള ഇതിെൻറ നിർമാണം അവസാനഘട്ടത്തിലാണ്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളായ ഹോട്ടൽ താമസ സൗകര്യങ്ങൾ, പ്രദർശന സ്റ്റാളുകൾ എന്നിവക്കും ഏറെ സാധ്യതകൾ വന്നുചേരും. തൊട്ടടുത്ത പുറത്തേക്കെയിലേക്ക് ഒരു തൂക്കുപാലം നിർമിച്ച് ഈ പ്രദേശം കൂടുതൽ സൗന്ദര്യവത്കരിച്ച് വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ നീലേശ്വരം നഗരസഭ പദ്ധതിയിടുമെന്ന പ്രതീക്ഷ. കാസർകോട് എം.എസ് ബിൽഡേഴ്സ് എന്ന സ്ഥാപനമാണ് ടെർമിനലിെൻറ നിർമാണജോലികളുടെ കരാർ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.